X

കോപ്പയില്‍ ക്ലാസിക്ക് പോരാട്ടം നാളെ ; മുന്‍തൂക്കം ആര്‍ക്ക് ?

ഫുട്‌ബോള്‍ എന്നത് പലപ്പോഴും യുദ്ധത്തില്‍ വരെ എത്തിയിട്ടുണ്ട്. കാല്‍പന്തിന് പല ജനതയും നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഫുട്‌ബോള്‍ വെറും ഒരു കളിയല്ല മറിച്ച് ഒരു വികാരമാണ്. അതുപോലെ കാലം എത്ര കഴിഞ്ഞാലും അവസാനിക്കാത്തതാണ് ബ്രസീല്‍ – അര്‍ജന്റീന മത്സരത്തിന്റെ ആവേശവും. പതിനയ്യായിരം കിലോമീറ്റര്‍ അകലെയുള്ള രാജ്യത്തിന്റെ മത്സരങ്ങള്‍ നമ്മള്‍ മലയാളികള്‍ വാശിയോടെ ഏറ്റെടുക്കുന്നതും അതിന്റെ തെളിവാണ്.

നാളെ നടക്കുന്ന മത്സരത്തില്‍ പൂര്‍ണമായും വിജയം ആര്‍ക്കെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെങ്കിലും നിലവിലെ ഫോമില്‍ ബ്രസീലിന് അര്‍ജന്റീനയേക്കാള്‍ സാധ്യത കല്‍പ്പിക്കാം. എന്നാല്‍ ലയണല്‍ മെസ്സി എന്ന സൂപ്പര്‍ താരത്തെ മറക്കാന്‍ സാധിക്കില്ല. ബ്രസീലിയന്‍ കോച്ചും താരവും കഴിഞ്ഞ ദിവസം മെസ്സിയുടെ തടയുന്നതിലാണ് പ്രാധാന്യം നല്‍കുന്നതെന്ന് പറഞ്ഞിരുന്നു. നിലവില്‍ കോപ്പയില്‍ ഫോമിലേക്ക് ഉയരാന്‍ മെസ്സിക്ക് സാധിച്ചിട്ടില്ലെങ്കിലും എപ്പോഴും ഫോമിലേക്ക് ഉയരാന്‍ സാധിക്കുന്ന താരമാണ് മെസ്സിയെന്ന് എതിര്‍ ടീമിന് വരെ വ്യക്തമാണ്. അര്‍ജന്റീനയുടെ പ്രതിരോധ നിര പലപ്പോഴും താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതാണ് അവരുടെ പ്രധാന തലവേദന.

ബ്രസീല്‍ ടീമില്‍ കളിക്കുന്ന എല്ലാ താരങ്ങളും താളത്തിലാണ്. മികച്ച അറ്റാക്കിങ്, മിഡ്ഫീല്‍ഡ്, പ്രതിരോധം. വലകാക്കാന്‍ സൂപ്പര്‍മാനായി അലിസണ്‍ ബെക്കര്‍. ബ്രസീലിനെ തോല്‍പ്പിക്കാന്‍ അര്‍ജന്റീന നന്നായി വിയര്‍ക്കേണ്ടി വരും. നാളെ ഇന്ത്യന്‍ സമയം രാവിലെ ആറ് മണിക്ക് എല്ലാ പ്രവചനങ്ങളും മാറുമോ എന്ന് കാത്തിരിക്കാം.

web desk 3: