X
    Categories: gulfNews

സൂപ്പര്‍കാറിന്റെ വില 25 കോടി, ഫാന്‍സി നമ്പറിനായി ചിലവഴിച്ചത് 50 കോടി!; വീഡിയോ

ലോകത്തിലെ ഏറ്റവും വില പിടിച്ച പ്രൊഡക്ഷന്‍ കാറുകളിലൊന്നാണ് ബുഗാട്ടി ഷിറോണ്‍. വില ഏകദേശം 25 കോടി രൂപ. ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള ഈ ഷിറോണിന് രണ്ട് ബുഗാട്ടിയുടെ വിലയുള്ള നമ്പര്‍ നല്‍കിയാലോ? നമ്പറും കൂടി ചേര്‍ന്നാല്‍ കാറിന്റെ വില 75 കോടി. ദുബായിലെ ബിസിനസുകാരനാണ് തന്റെ 25 കോടിയുടെ ബുഗാട്ടി സൂപ്പര്‍ കാറിന് 50 കോടിയുടെ നമ്പര്‍ പ്ലേറ്റ് നല്‍കിയത്.

ദുബായിലെ ഇന്ത്യന്‍ ബിസിനസുകാരന്‍ ബല്‍വിന്ദര്‍ സാഹ്‌നിയാണ് 2.5 കോടി ദര്‍ഹത്തിന് 2015ല്‍ ദുബായ് 9 എന്ന നമ്പര്‍ സ്വന്തമാക്കിയത്. അതാണിപ്പോള്‍ ബുഗാട്ടി ഷിറോണിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ നമ്പര്‍ ഇപ്പോഴും സാഹ്നിക്ക് തന്നെ സ്വന്തമാണോ എന്ന് വ്യക്തമല്ല. ഏറെ പ്രത്യേകതകളുള്ള ഷിറോണിന്റെ പ്രത്യേക പതിപ്പിന്റെ വിഡിയോ എംഒ വ്‌ലോഗാണ് പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാര്‍ ബുഗാട്ടി വെയ്‌റോണിന്റെ പിന്‍ഗാമിയാണ് ബുഗാട്ടി ഷിറോണ്‍.

ചൂടപ്പംപോലെ വിറ്റഴിഞ്ഞ സൂപ്പര്‍ കാറായ വെയ്‌റോണിന്റെ പിന്‍ഗാമിയായി എത്തുന്ന ഷിറോണ്‍ പ്രകടനക്ഷമതയില്‍ മുന്‍ഗാമിയെ കടത്തിവെട്ടും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രത്യേക എക്‌സ്‌ഹോസ്റ്റ്, കാര്‍ബണ്‍ ഫൈബര്‍ ബോഡി എന്നിവയുള്ള കാറിന് 1500 ബിഎച്ച്പി കരുത്തുണ്ട്. കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 420 കിലോമീറ്റര്‍ കടക്കുമെന്നും കമ്പനി പറയുന്നു. പൂജ്യത്തില്‍നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഷിറോണിന് വെറും 2.5 സെക്കന്‍ഡുകള്‍ മാത്രം മതി. 200 കിലോമീറ്റര്‍ വേഗം 6.5 സെക്കന്‍ഡിലും 300 കിലോമീറ്റര്‍ വേഗം 13.6 സെക്കന്റുകള്‍കൊണ്ടും ഷിറോണ്‍ കടക്കും.

web desk 3: