gulf
സൂപ്പര്‍കാറിന്റെ വില 25 കോടി, ഫാന്‍സി നമ്പറിനായി ചിലവഴിച്ചത് 50 കോടി!; വീഡിയോ
ദുബായിലെ ഇന്ത്യന്‍ ബിസിനസുകാരന് ബല്‍വിന്ദര്‍ സാഹ്നിയാണ് 2.5 കോടി ദര്‍ഹത്തിന് 2015ല്‍ ദുബായ് 9 എന്ന നമ്പര്‍ സ്വന്തമാക്കിയത്

ലോകത്തിലെ ഏറ്റവും വില പിടിച്ച പ്രൊഡക്ഷന്‍ കാറുകളിലൊന്നാണ് ബുഗാട്ടി ഷിറോണ്‍. വില ഏകദേശം 25 കോടി രൂപ. ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള ഈ ഷിറോണിന് രണ്ട് ബുഗാട്ടിയുടെ വിലയുള്ള നമ്പര്‍ നല്കിയാലോ? നമ്പറും കൂടി ചേര്‍ന്നാല്‍ കാറിന്റെ വില 75 കോടി. ദുബായിലെ ബിസിനസുകാരനാണ് തന്റെ 25 കോടിയുടെ ബുഗാട്ടി സൂപ്പര്‍ കാറിന് 50 കോടിയുടെ നമ്പര്‍ പ്ലേറ്റ് നല്‍കിയത്.
ദുബായിലെ ഇന്ത്യന്‍ ബിസിനസുകാരന് ബല്‍വിന്ദര്‍ സാഹ്നിയാണ് 2.5 കോടി ദര്‍ഹത്തിന് 2015ല്‍ ദുബായ് 9 എന്ന നമ്പര്‍ സ്വന്തമാക്കിയത്. അതാണിപ്പോള്‍ ബുഗാട്ടി ഷിറോണിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ നമ്പര്‍ ഇപ്പോഴും സാഹ്നിക്ക് തന്നെ സ്വന്തമാണോ എന്ന് വ്യക്തമല്ല. ഏറെ പ്രത്യേകതകളുള്ള ഷിറോണിന്റെ പ്രത്യേക പതിപ്പിന്റെ വിഡിയോ എംഒ വ്ലോഗാണ് പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാര്‍ ബുഗാട്ടി വെയ്റോണിന്റെ പിന്‍ഗാമിയാണ് ബുഗാട്ടി ഷിറോണ്‍.
ചൂടപ്പംപോലെ വിറ്റഴിഞ്ഞ സൂപ്പര്‍ കാറായ വെയ്റോണിന്റെ പിന്‍ഗാമിയായി എത്തുന്ന ഷിറോണ്‍ പ്രകടനക്ഷമതയില്‍ മുന്‍ഗാമിയെ കടത്തിവെട്ടും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രത്യേക എക്സ്ഹോസ്റ്റ്, കാര്‍ബണ്‍ ഫൈബര്‍ ബോഡി എന്നിവയുള്ള കാറിന് 1500 ബിഎച്ച്പി കരുത്തുണ്ട്. കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 420 കിലോമീറ്റര്‍ കടക്കുമെന്നും കമ്പനി പറയുന്നു. പൂജ്യത്തില്‍നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഷിറോണിന് വെറും 2.5 സെക്കന്‍ഡുകള്‍ മാത്രം മതി. 200 കിലോമീറ്റര്‍ വേഗം 6.5 സെക്കന്‍ഡിലും 300 കിലോമീറ്റര്‍ വേഗം 13.6 സെക്കന്റുകള്‍കൊണ്ടും ഷിറോണ്‍ കടക്കും.
gulf
അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്കത്ത് കെ.എം.സി.സി

മസ്കത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ ദാരുന്ന സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. ഒമാനിലെ സലാലയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു മലയാളിയും അപകടത്തിൽ മരണപ്പെട്ടത് ഒമാനിലെ പ്രവാസി സമൂഹത്തെയാകെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം അവരുടെ കുടുംബത്തെ സംബന്ധിച്ചു മാത്രമല്ല മലയാളി സമൂഹത്തിനാകെ തീരാ വേദനയാണ്. മരണ പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ മസ്കത്ത് കെ.എം.സി.സി യും പങ്കാളികളാകുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മസ്കത്ത കെ.എം.സി.സി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് വാർത്തകുറിപ്പിലൂടെ അറിയിച്ചു.
gulf
ഹജ്ജ് 2025; പുണ്യ മൈതാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി തീര്‍ത്ഥാടക
ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ അറഫാ മൈതാനില്‍ ടോഗോ സ്വദേശിനിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.
മാതാവിന്റെ ആത്മാര്‍ത്ഥമായ തീവ്രവിശ്വാസത്തിന്റെയും അനുഭവത്തിന്റെയും ഭാഗമായി കുഞ്ഞിന് അറഫാത്ത് എന്ന പേരാണ് നല്‍കിയത്. ഈ വിശുദ്ധ മണ്ണില്‍ ജനിച്ച കുഞ്ഞിന് അര്‍ഹമായ പേരാണെന്നും, അറഫാത്തിന്റെ സ്മരണയായും ഈ നാമകരണമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
സൗദി ഭരണകൂടത്തിന്റെ സമയോജിതമായ ഇടപെടല്‍ മൂലമാണ് പ്രസവം വിജയകരമായി നടക്കാനായത്. അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍ അറിയിച്ചു.
gulf
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്.

ജിദ്ദ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്. ജിദ്ദയിലെ ഷറഫിയ ഷാറ തൗബയിലുള്ള താമസസ്ഥലത്തായിരുന്നു മരണം. ഇരുപത് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്മാന് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി നേതാക്കളായ മജീദ് കോട്ടീരി, റഷീദ് പി കെ, സഹോദരന് സുബൈര്‍, സഹോദരി ഭര്‍ത്താവ് ഫഹദ് കല്ലായി എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
ഭാര്യ: ആബിദ സി പി, മക്കള്‍: അസിം മുഹമ്മദ്, ഇവാന് ഹാദി, പിതാവ് പോത്തന്നൂരന്‍ മുഹമ്മദ് മാതാവ്: പാത്തുമ്മ, സഹോദരി: റാഷിദ, സഹോദരന്: സുബൈര്‍ (ജിദ്ദ).
-
kerala3 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
-
GULF3 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
india3 days ago
അഹമ്മദാബാദിലെ വിമാന ദുരന്തം; അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു; ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി
-
film2 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു