തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനം സംസ്ഥാന സര്‍ക്കാറിന് തിരിച്ചടിയായെന്നും സാധാരണക്കാര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനം സഹകരണ മേഖല നിശ്ചലമാക്കി, തിടുക്കപ്പെട്ടുള്ള തീരുമാനം സര്‍ക്കാറിന്റെ റവന്യു വരുമാനം കുറച്ചെന്നും ഇത് സാധാരണ നിലയിലാകാന്‍ എത്രസമയമെടുക്കുമെന്ന കാര്യം ജനത്തിനറിയണമെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം പ്ലാക്കാര്‍ഡുകളുമേന്തിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. അരിയില്ല, പണമില്ല, വെള്ളമില്ല എന്നും സ്ത്രീ സുരക്ഷയുമായും ബന്ധപ്പെട്ടായിരുന്നു ബാനറില്‍ എഴുതിയിരുന്നത്.

നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന്:

.ജനകീയാസൂത്രണം മെച്ചപ്പെട്ട രീതിയില്‍ പുനസ്ഥാപിക്കും
.സ്ത്രീ സുരക്ഷക്ക് പ്രത്യേക വകുപ്പ്
.എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓള്‍ലൈനാക്കും
.പെന്‍ഷന്‍ വിതരണത്തിന് ഡിജിറ്റല്‍ രീതികള്‍ ഉപയോഗിക്കും.
.എല്ലാ താലൂക്കിലും വനിതാ പൊലീസ് സ്റ്റേഷന്‍

.ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധപ്പെടുത്തും
.അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും
.ജൈവ കൃഷി പ്രോത്സാഹിപ്പിക്കും