X

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ ഫാസിസം: വീട് ഇടിച്ചു നിരപ്പാക്കി

അലഹബാദ്: ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാഷ്ട്രീയം. സഫ്ദര്‍ അലി എന്നയാളുടെ വീടാണ് ഇന്ന് ഇടിച്ചു നിരപ്പാക്കിയത്. കൊലക്കേസ് പ്രതിയായ മുന്‍ എം.പി അതീഖ് അഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരൂന്നു ക്രൂരകൃത്യം. എന്നാല്‍ ആരോപിച്ച വിഷയവുമായി തനിക്ക് ബന്ധമില്ലെന്ന് സഫ്ദര്‍ അലി പറഞ്ഞു.

മൂന്ന് ബുള്‍ഡോസറുകളാണ് വീട് പൊളിക്കാന്‍ ഉപയോഗിച്ചത്. കനത്ത പൊലീസ് സംരക്ഷണത്തിലായിരുന്നു പൊളിക്കല്‍. അതീഖിന്റെ സഹായിയെന്നാരോപിച്ച് സഫര്‍ അഹമ്മദ് എന്നയാളുടെ വീട് ഇന്നലെ തകര്‍ത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ന് സഫ്ദര്‍ അലിക്കെതിരായ നടപടി. അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് പ്രയാഗ്‌രാജ് വികസന അതോറിറ്റി അധികൃതരുടെ വാദം.

webdesk13: