X

പൊന്നാനി കോളിലെ ബണ്ട് തകർന്നു; 60 മീറ്റർ ബണ്ട് ഒലിച്ചുപോയി; തകർന്നത് മൂന്ന്‌ കോടി ചെലവഴിച്ച ബണ്ട്

പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകര്‍ന്നു. 60 മീറ്റര്‍ ബണ്ട് ഒലിച്ചുപോയി. സമഗ്ര കോള്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന്‌ കോടി രൂപ ചെലവഴിച്ച ബണ്ടാണ് തകര്‍ന്നത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകര്‍ന്നത്. 40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. പുഞ്ച കൃഷി ആരംഭിച്ച വെളിയങ്കോട് പഞ്ചായത്തിലെ നരണിപ്പുഴ- കുമ്മിപ്പാലത്തെ 200 ഏക്കര്‍ പാട ശേഖരത്തില്‍ ബണ്ട് തകര്‍ന്ന് വെള്ളം ഒഴുകിവെള്ളക്കെട്ടിലാവുകയായിരുന്നു.

60 മീറ്റര്‍ ബണ്ട് പൂര്‍ണമായി തകര്‍ന്ന് ഒലിച്ചു പോയി. അഞ്ച് മാസം മുമ്പ് സമഗ്ര കോള്‍ വികസന പദ്ധതിയില്‍ 3 കോടിരു പയോള ചെലവഴിച്ചു നിര്‍മിച്ച ബണ്ടാണ് തകര്‍ന്നത്. പുറം കോളില്‍ നിന്നും നുറടി തോട്ടിലല്‍ കെട്ടി നിര്‍ത്തിയ വെള്ളമാണ് പാടത്തേക്ക് ഒഴുകിയെത്തിയത്. ബണ്ടിന്റെ അടിഭാഗത്തെ മണ്ണ് താഴ്ന്നു പോയതാണ് ബണ്ട് തകരാര്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

webdesk13: