എറണാകുളം: വരാപ്പുഴയില്‍ നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ച് നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വരാപ്പുഴ പാലത്തിനടുത്താണ്‌ അപകടം നടന്നത്. ബൈക്കിലും കാറിലും സഞ്ചരിച്ചവരാണ് മരിച്ചത്. കാറിലുണ്ടായിരുന്നവര്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ്. കാറിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റതും.

ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് നിന്ന് എടപ്പാളിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. ബസ് ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടകാരണമെന്ന് കരുതുന്നു. അപകടത്തില്‍പെട്ട ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ഏറെ നേരം ഗതാഗതം സ്തംഭിച്ചുവെങ്കിലും രാവിലെയോടെ സാധാരണ നിലയിലായി.