X

കാലിക്കറ്റ് സര്‍വകലാശാല കോളേജ് തെരഞ്ഞെടുപ്പില്‍ വിജയിച്ച എം എസ് എഫ് പ്രതിനിധികളെ നാളെ അനുമോദിക്കും

കാലിക്കറ്റ് സര്‍വകലാശാല കോളേജ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ എം എസ് എഫ് പ്രതിനിധികളെ അനുമോദിച്ചു നാളെ ‘നക്ഷത്ര സംഗമം’ കോഴിക്കോട് നടക്കും. 178 സര്‍വകലാശാലാ കൗണ്‍സിലര്‍മാരും മറ്റു വിദ്യാര്‍ത്ഥി പ്രതിനിധികളും പങ്കെടുക്കുന്ന പരിപാടി കോഴിക്കോട് ലീഗ് ഹൗസിലാണ് നടക്കുന്നത്. അടുത്ത കാലങ്ങളെ അപേക്ഷിച്ച് ഇത്രയും യു.യു.സിമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഒരു ചരിത്ര മുഹൂര്‍ത്തമായി മാറ്റാനൊരുങ്ങുകയാണ് എം എസ് എഫ് സംസ്ഥാന കമ്മിറ്റി. സര്‍ക്കാര്‍ കോളേജുകളിലും വനിതാ കോളേജുകളിലും എം.എസ്.എഫിന് സര്‍വകലാശാല കൗണ്‍സിലര്‍മാര്‍ വര്‍ധിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞു.

മലപ്പുറം ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി നൂറിലധികം സര്‍വകലാശാല കൗണ്‍സിലര്‍മാരെ വിജയിപ്പിച്ചെടുക്കാന്‍ എം.എസ്.എഫിന് കഴിഞ്ഞു. മറ്റു ജില്ലകളിലും കൂടുതല്‍ കൗണ്‍സിലര്‍മാരെ ലഭിച്ചു. ഈ സംഗമത്തെ നക്ഷത്ര സംഗമമാക്കാന്‍ ഒരുങ്ങുകയാണ് എം എസ് എഫ്. നാളെ രാവിലെ പത്ത് മണിക്ക് നടക്കുന്ന പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും.

web desk 3: