Connect with us

News

ട്രംപിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ല, കാനഡ അമേരിക്കയുടെ ഭാഗമാകില്ല; കനേഡിയന്‍ പ്രധാനമന്ത്രി

കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം

Published

on

ഒരിക്കലും കാനഡ അമേരിക്കയുടെ ഭാഗമാകില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി. കാനഡ അമേരിക്കയുടെ 51ാമത് സംസ്ഥാനമാകണമെന്ന് ട്രംപിന്റെയും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടേയും പരാമര്‍ശം അസംബന്ധമെന്ന് കാര്‍ണി വ്യക്തമാക്കി. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം.

ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെയാണ് കാനഡയുടെ 24ാമത് പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി അധികാരമേറ്റത്. കാര്‍ണി സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു.

” കനേഡിയന്‍ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തും. അമേരിക്കന്‍ വെല്ലുവിളി ചെറുക്കുന്നതിനാണ് മുന്‍ഗണന. കാനഡ അമേരിക്കയുടെ ഭാഗമാകില്ല. അമേരിക്ക സന്ദര്‍ശിക്കാനും ട്രംപിനെ കാണാനും പദ്ധതിയില്ലെന്നും”- കാര്‍ണി വ്യക്തമാക്കി.

കാനഡയിലെ 24 അംഗ മന്ത്രി സഭയില്‍ രണ്ട് ഇന്ത്യന്‍ വംശജരും ഉള്‍പ്പെട്ടിട്ടുണ്ട്. അനിതാ ആനന്ദ് കമാല്‍ ഖേര എന്നിവരാണ് ഇന്ത്യന്‍ വംശജര്‍. അമേരിക്കയുമായി വ്യാപാരത്തര്‍ക്കം മുറുകുന്നതിനിടെയാണ് കാനഡയില്‍ നേതൃമാറ്റം സംഭവിക്കുന്നത്. അതേസമയം തന്റെ നിലപാടുകളില്‍ കണിശത കാണിക്കുന്ന ട്രംപ്, കാനഡയുടെ പുതിയ തീരുമാനത്തെ എങ്ങനെ നേരിടുമെന്നാണ് അറിയേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മംഗളൂരുവിലെ ആള്‍കൂട്ട കൊലപാതകം; അറസ്റ്റിലായത് ആര്‍എസ്എസ്, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍

കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്.

Published

on

മംഗളൂരുവില്‍ ആള്‍കൂട്ട മര്‍ദനത്തില്‍ വയനാട് പുല്‍പ്പള്ളി സ്വദേശി അഷറഫ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായത് ആര്‍എസ്എസ്, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി സഹോദരന്‍ ജബ്ബാര്‍ പറഞ്ഞിരുന്നു. അഷ്‌റഫിന്റെ ഖബറടക്കം ഇന്ന് മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ ചോലക്കുണ്ട് ഖബര്‍സ്ഥാനില്‍ നടക്കും.

മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്ര മൈതാനത്ത് ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്ത് ആള്‍ക്കൂട്ട ആക്രമണത്തിലാണ് കൊലപാതകമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കൈകള്‍ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മര്‍ദിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ മര്‍ദനം തുടരുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

മേയ് ഒന്ന് മുതല്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. മേയ് ഒന്ന് മുതല്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്.

Continue Reading

india

ആന്ധ്രാപ്രദേശില്‍ ക്ഷേത്രത്തിലെ മതില്‍ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ക്ഷേത്രത്തില്‍ 20 ദിവസം മുമ്പ് പുതുതായി നിര്‍മിച്ച മതിലാണ് തകര്‍ന്നുവീണതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Published

on

ആന്ധ്രാപ്രദേശില്‍ ക്ഷേത്ര മതില്‍ ഇടിഞ്ഞുവീണ് എട്ടുപേര്‍ മരിച്ചു. വിശാഖപട്ടണത്തെ സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെ ചന്ദനോത്സവത്തിനിടെയാണ് അപകടം നടന്നത്. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള 20 അടി നീളമുള്ള മതില്‍ ഭക്തര്‍ക്ക് മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.

ക്ഷേത്രത്തില്‍ 20 ദിവസം മുമ്പ് പുതുതായി നിര്‍മിച്ച മതിലാണ് തകര്‍ന്നുവീണതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പലരും തകര്‍ന്നുവീണ മതിലിനടിയിലായിരുന്നു. പരിക്കേറ്റ ഭക്തരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, പുലര്‍ച്ചെ രണ്ടരക്കും മൂന്നരക്കും ഇടയില്‍ സ്ഥലത്ത് പേമാരിയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നതായി എന്‍ഡോവ്മെന്റ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിനയ് ചാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കനത്ത കാറ്റില്‍ ക്ഷേത്ര പരിസരത്തുണ്ടായ പന്തലുകള്‍ വീണു, ഇതിന് പുറമെ ശക്തമായി വെള്ളം ഒലിച്ചെത്തിയതും അപകടത്തിന് കാരണമായേക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയും ദുരന്തനിവാരണ മന്ത്രിയുമായ അനിത വംഗലപുടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു.

Continue Reading

Trending