X

നിര്‍മ്മാണത്തിലെ പിഴവ്: 5 മാസത്തിനിടെ യുഎഇയില്‍ 34,386 കാറുകള്‍ പിന്‍വലിച്ചു

അബുദാബി: ഈ വര്‍ഷം ആദ്യ അഞ്ച് മാസത്തിനിടെ വിവിധ നിര്‍മാണങ്ങളിലെ അപാകതമൂലം യുഎഇയില്‍ 34,386 കാറുകള്‍ പിന്‍വലിച്ചു. 27 ഉത്തരവുകളിലൂടെയാണ് ഇത്രയും കാറുകള്‍ പിന്‍വലിക്കാന്‍ സാമ്പത്തിക മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഫോര്‍ഡ്, മെഴ്‌സിഡസ്, ജിഎംസി, ജീപ്പ്, കിയ, മസ്ദ, ബെന്റ്‌ലി, ഡോഡ്ജ്, ലാന്‍ഡ് റോവര്‍ തുടങ്ങി വിവിധ മോഡലുകളുടെയും നിര്‍മ്മാതാക്കളുടെയും കാറുകളാണ് തിരിച്ചുവിളിച്ചത്.

ഫെബ്രുവരി മാസത്തിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചത്. 17,791 വാഹനങ്ങളാണ് ഫെബ്രുവരിയില്‍ മടക്കിയത്.അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഏകദേശം 41 ശതമാനം കുറവാണിതെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ആദ്യ അഞ്ച് മാസത്തിനിടെ 59,000 കാറുകളാണ് മടക്കിയത്. ഇതിനായി മന്ത്രാലയം 65 ഉത്തരവുകളാണിറക്കിയത്.

Chandrika Web: