X
    Categories: indiaNews

ഒഡീഷ ദുരന്തം : മരണം മൂന്നൂറിനടുത്ത് ; ഇന്‍ര്‍ ലോക്കിംഗ് മാറ്റിയതിലെ തകരാറാണെന്ന് കണ്ടെത്തിയതായി റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവ്

ഒഡീഷയില്‍ ബാലസോര്‍ ട്രെയിനപകടത്തില്‍ മരണമടഞ്ഞവരുടെ എണ്ണ ം 300 ലേക്ക് അടുക്കുന്നു.കൂടുതല്ഡ മൃതശരീരങ്ങള്‍ ബോഗികള്‍ക്കുള്ളില്‍ നിന്ന് കണ്ടെടുത്തതോടെയാണിത്. ബോഗികള്‍ മാറ്റി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ആയിരത്തിലധികം ജോലിക്കാര്‍ സേവനം തുടരുകയാണ്. ബുധനാഴ്ചയോടെ ഗതഗാതം സാധാരണനിലയിലാക്കാനാണ് തീരുമാനം. ഇതിനകം 40 ലധികം ട്രെയിനുകള്‍ റദ്ദാക്കിയതുമൂലം ഈ റൂട്ടില്‍ വലിയ പ്രതിസന്ധിയാണ് യാത്രക്കാര്‍ക്ക് അനുഭവപ്പെടുന്നത്. നിത്യേന ജോലിക്കായും മറ്റും പോയിവരുന്നവരുടെ കാര്യമാണ് കഷ്ടത്തിലായത്. ഇനിയും കൂടുതല്‍ മരണങ്ങളുണ്ടാവില്ലെന്ന തോന്നലിലാണ് അധികൃതര്‍. എന്നാല്‍ ആശുപത്രികളില്‍ അമ്പതോളം പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇന്ന് രാവിലെ കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ബാലസോറിലെത്തി. ആശുപത്രികളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. അതേസമയം സ്വാധീനമുള്ളവരെ എയിംസ് മുതലായ ഉന്നത ആശുപത്രികളില്‍ ചികില്‍സിക്കുകയും സാധാരണക്കാരെ താലൂക്ക് ,ജില്ലാ ആശുപത്രികളില്‍ ചികില്‍സിക്കുന്നതായും പരാതിയുയര്‍ന്നു.
മുന്നൂറിനടുത്തേക്ക് മരണസംഖ്യം കുതിക്കുന്നതായാണ് വിവരം. അപകടത്തിന്റെ കാരണം സിഗ്നല്‍ ഇന്‍ര്‍ ലോക്കിംഗ് മാറ്റിയതിലെ തകരാറാണെന്ന് കണ്ടെത്തിയതായി റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ മന്ത്രി അശ്വിനി വൈഷ്ണവ് പക്ഷേ പ്രതിപക്ഷത്തിന്റെ രാജിയാവശ്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ഈ സമയത്ത് അക്കാര്യമല്ല ചര്‍ച്ച ചെയ്യേണ്ടതെന്നാണ ്മന്ത്രിയുടെ ന്യായം. ബാലസോറില്‍ മുമ്പ് പ്രവര്‍ത്തിച്ചയാളാണ് മന്ത്രി അശ്വിനി.

Chandrika Web: