കൊച്ചി: എറണാകുളത്ത് നികുതി അടക്കാതെ ഓടിയ കാരവനുകള്‍ക്കെതിരെ നടപടി. തൃപ്പൂണിത്തുറ ഇരുമ്പനത്ത് നിന്ന് പിടിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ വാഹനത്തിനെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇത്തരത്തില്‍ കൊച്ചിയിലെ വിവിധ ലൊക്കേഷനുകളില്‍ നിന്ന് കാരവനുകള്‍ക്കെതിരെ നടപടി എടുത്തതായാണ് വിവരം.

മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്റെ നിര്‍ദേശപ്രകാരം പരിശോധന ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

നികുതി ഇനത്തില്‍ 25000 രൂപ അടക്കാന്‍ നിര്‍ദേശം നല്‍കി. എഎംവിഐമാരായ ഭാരതി ചന്ദ്രന്‍, കെഎം രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്.