X

യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയുള്ള കേസ്; ഇടത് സര്‍ക്കാര്‍ കേന്ദ്രത്തിന് പഠിക്കുന്നു, യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ വേട്ടയാടുന്ന കേന്ദ്ര പതിപ്പാണ് സംസ്ഥാനത്തും ഭരണകൂടം ചെയ്യുന്നതെന്നും യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസ് എടുത്ത നടപടിയെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂട പോരായ്മകള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. എക്കാലത്തും പ്രതിപക്ഷം അങ്ങനെ തന്നെയാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. കേസ് എടുത്ത് ഭയപ്പെടുത്തി കീഴ്പ്പെടുത്താനാവില്ല. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമാണ് വേണ്ടത്. അതില്ലാത്തവരാണ് മറ്റുള്ള നടപടികളിലേക്ക് പോകുന്നതെന്നും നിയമപരായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവിടെ കേസ് അല്ല ഉത്തരങ്ങള്‍കൊണ്ടാണ് മറുപടി നല്‍കിയത്. മാധ്യമങ്ങള്‍ക്കെതിരായും നേതാക്കള്‍ക്കെതിരായും അനാവശ്യമായി കേസ് എടുക്കുന്നത് നല്ല രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk11: