Connect with us

kerala

കൂടത്തായി കേസ്; ഫെബ്രുവരി 4ന് പരിഗണിക്കും

സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം

Published

on

കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് പ്രത്യേക കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി. അതേസമയം, സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. വിടുതല്‍ ഹര്‍ജി തളളിയതിനെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

കോടതി മാറ്റണമെന്ന് ചീഫ് ജസ്റ്റിസിന് ഒന്നാം പ്രതി ജോളി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ജോളിക്കായി ഹാജരായ അഡ്വ ബിഎ ആളൂര്‍ ബോധിപ്പിച്ചു. രണ്ടും മൂന്നും പ്രതികളോട് സംസാരിക്കാന്‍ അനുവാദം വേണമെന്നും ജോളി ആവശ്യപ്പെട്ടതായി ജോളിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

കേസില്‍ ഒന്നാം പ്രതിയായ ജോളി ജോസഫിനെയും കൂട്ടുപ്രതികളായ എം.എസ്.മാത്യു, പ്രിജുകുമാര്‍, മനോജ് എന്നിവരെയും കോഴിക്കോട് പ്രത്യേക കോടതിയില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനാണ് എത്തിച്ചത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങള്‍.

2002ല്‍ ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും അതുകഴിഞ്ഞ് മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസും മരണപ്പെട്ടു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്‍ എംഎം മാത്യുവിന്റേതായിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈനും മരണപ്പെട്ടു. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലിയും മരിക്കുകയായിരുന്നു. ഇതില്‍ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയതും അന്വേഷണത്തിലേക്ക് എത്തിച്ചതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത്‌ സമ്മേളനങ്ങൾ

സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച തലശ്ശേരിയിൽ

Published

on

കോഴിക്കോട്: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിനെ തുടർന്നുള്ള മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനങ്ങൾ തുടരുന്നു. ശാഖ കമ്മിറ്റി രൂപീകരണത്തിനെ തുടർന്ന് ഓഗസ്റ്റ് ഒന്ന് മുതൽ പഞ്ചായത്ത്‌/മുനിസിപ്പൽ/മേഖല തല സമ്മേളനങ്ങൾക്ക് തുടക്കമാവും. സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ജൂലൈ 29ന് വ്യാഴാഴ്ച തലശ്ശേരിയിൽ നടക്കും. തലശ്ശേരി പഴയ ബസ്സ്‌ സ്റ്റാൻഡ് പരിസരത്ത് സജ്ജമാക്കുന്ന മജീദ് റഹ്‌മാൻ കുഞ്ഞിപ്പ നഗറിൽ നടക്കുന്ന സമ്മേളനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പ്രമേയ പ്രഭാഷണം നിർവ്വഹിക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ എടനീർ, സെക്രട്ടറി സി.കെ മുഹമ്മദലി ജില്ല പ്രസിഡന്റ്‌ നസീർ നല്ലൂർ, ജനറൽ സെക്രട്ടറി പി. സി നസീർ പ്രസംഗിക്കും.

ആഗസ്ത് 1 മുതൽ 31 വരെ പഞ്ചായത്ത്‌/മുനിസിപ്പൽ/മേഖല സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും, സപ്തംബർ 1 മുതൽ 30 വരെ മണ്ഡലം സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും 2026 ജനുവരി 1 മുതൽ 25 വരെ ജില്ലാ സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും നടക്കും. 2026 ജനുവരി 30, 31 ഫിബ്രുവരി 1 തിയ്യതികളിൽ സംസ്ഥാന സമ്മേളനവും തുടർന്ന് പുതിയ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.

Continue Reading

kerala

കന്യാസ്ത്രീകളുടെ അറസ്റ്റ്; പാര്‍ലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാരുടെ പ്രതിഷേധം

കന്യാസ്ത്രീകളെ ആക്രമിച്ച ഗുണ്ടകളെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യേണ്ടതെന്ന് എംപിമാര്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാര്‍ലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. കന്യാസ്ത്രീകളെ ആക്രമിച്ച ഗുണ്ടകളെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യേണ്ടതെന്ന് എംപിമാര്‍ പറഞ്ഞു.

ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ സന്ദര്‍ശിക്കുന്നതിന് യുഡിഎഫ് എംപിമാര്‍ക്ക് നേരത്തെ അനുമതി നിഷേധച്ചതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ അനുമതി ലഭിക്കുകയായിരുന്നു. എംപിമാര്‍ ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ടു.

കന്യാസ്ത്രീകളുടെ ബന്ധു ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് അനുമതി ലഭിച്ചത്.

അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. ഇവര്‍ നാളെ സെക്ഷന്‍ കോടതിയെ സമീപിക്കും. ക

വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് റെയില്‍വേ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം.

നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Continue Reading

india

ഛത്തീസ്ഗഢ് കന്യാസ്ത്രീകള്‍ക്കെതിരായ നിയമദുരുപയോഗം, അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഇന്ത്യയുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിനും ‘മനുഷ്യാവകാശങ്ങള്‍ക്കും നേരിട്ടുള്ള ഭീഷണിയാകുന്നു.’

Published

on

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ക്കെതിരെ വ്യാജ കുറ്റങ്ങള്‍ ചുമത്തിയതും അവരെ അറസ്റ്റ് ചെയ്ത് മോശമായി പെരുമാറിയതും മതപരമായ അസഹിഷ്ണുതയും നിയമ നിര്‍വ്വഹണ സംവിധാനങ്ങളുടെ ദുരുപയോഗവും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതിന്റെ അതീവ ഗുരുതര ഉദാഹരണമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഈ സംഭവം ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനോടൊപ്പം ഇന്ത്യയുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരിട്ടുള്ള ഭീഷണിയാകുന്നു.

ഈ പ്രശ്‌നം അടിയന്തിരമായി പാര്‍ലമെന്റിലും ബന്ധപ്പെട്ട ഭരണകൂടങ്ങളിലുമായി ചര്‍ച്ച ചെയ്യുകയും ഉത്തരവാദിത്തക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസ് നല്‍കി.

കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കുകയും കുറ്റക്കാരെ നിയമപ്രകാരം ശിക്ഷിക്കുകയും ചെയ്യണം. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ സംയുക്ത ഉത്തരവാദിത്വമാണ് എന്നും ഇ.ടി കൂട്ടി ചേര്‍ത്തു.

Continue Reading

Trending