kerala

പണം പിന്‍വലിച്ച് കാര്‍ഡ് പുറത്തെടുത്തു; വലിച്ചപ്പോള്‍ മെഷീനും കൂടെപ്പോന്നു

By webdesk14

June 25, 2023

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച് കാര്‍ഡ് പുറത്തെടുക്കുന്നതിനിടയില്‍ എടിഎം മെഷീന്‍ തകര്‍ന്നു. ഇന്ന് രാവിലെ 7 മണിക്ക് ഉതിമൂട് സ്വദേശി ചാര്‍ളി പണം പിന്‍വലിക്കുന്നതിനായി മെഷീനില്‍ കുടുങ്ങിയ കാര്‍ഡ് വലിച്ച് പുറത്തെടുക്കുന്നതിനിടെയാണ് എടിഎം മെഷീനിന്റെ മുന്‍വശം തകര്‍ന്നത്.

സംഭവം പ്രശ്‌നമാവുമെന്ന് മനസിലാക്കിയ ചാര്‍ളി ഉടനെ പൊലീസിനെയും ബാങ്ക് ജീവനക്കാരെയും വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ച് മോഷണ ശ്രമമല്ലെന്ന് സ്ഥിരീകരിച്ചു. ലോട്ടറി ജീവനക്കാരനായ രാജേഷിനെയാണ് ആദ്യം സംഭവം വിളിച്ച് കാണിച്ചത്.