kerala
മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; നടന്‍ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ പരാതി നല്‍കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം സിജിഎം കോടതിയില്‍ പരാതി നല്‍കിയത്
കൊച്ചി: അസോസിയേഷനെ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി നടന്‍ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ നിയമനടപടിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം സിജിഎം കോടതിയില്‍ പരാതി നല്‍കിയത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അസോസിയേഷന്‍ പരാതി നല്‍കിയിരിക്കുന്നത്. ജയന്‍ ചേര്‍ത്തല പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇത് നിരാകരിച്ചതോടെയാണ് സംഘടന കോടതിയെ സമീപിച്ചത്.
തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തിലുള്‍പ്പെടെ ജയന്‍ ചേര്‍ത്തല ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടന വിദേശത്തു നടത്തിയ ഒരു ഷോയുമായി ബന്ധപ്പെട്ട് താരസംഘടനയില്‍ നിന്ന് ഒരു കോടി രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ താരസംഘടനകള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയും ജയന്‍ ചേര്‍ത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇത്തരത്തില്‍ നടത്തിയ വിമര്‍ശനങ്ങളിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെയാണ് നിര്‍മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസ് അയച്ചത്. അത് നിരാകരിച്ചതോടെ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. സംഘടനയ്ക്കുണ്ടാക്കിയ മാനനഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹരജിയില്‍ പറയുന്നത്. സംഘടനയുടെ സല്‍പ്പേരിന് കളങ്കം വരുത്തി, ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു, മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരാകരിച്ചു, അതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും ബിഎന്‍സ് പ്രകാരമുള്ള നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
kerala
ക്യാമ്പിനിടെ അശ്ലീലപ്രവര്‍ത്തനം; ബി.എല്‍.ഒക്കെതിരെ നടപടി
തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ആനപ്പടി വെസ്റ്റ് എല്‍.പി. സ്‌കൂളില്‍ ചുമതലയുള്ള ബി.എല്‍.ഒ വാസുദേവനെ ചുമതലയില്‍ നിന്ന് മാറ്റിയതായി ജില്ല കലക്ടര്‍ അറിയിച്ചു.
മലപ്പുറം: എസ്.ഐ.ആര്‍ എന്യൂമേറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ആനപ്പടി വെസ്റ്റ് എല്‍.പി. സ്‌കൂളില്‍ ചുമതലയുള്ള ബി.എല്‍.ഒ വാസുദേവനെ ചുമതലയില്‍ നിന്ന് മാറ്റിയതായി ജില്ല കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിനാലാണ് നടപടി.
സംഭവത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. വിശദീകരണം ലഭിച്ച ശേഷമാണ് തുടര്‍നടപടികള്‍ തീരുമാനിക്കുക.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രായമായവരുള്‍പ്പെടെ ജനങ്ങളെ വെയിലത്ത് കാത്തുനിര്‍ത്തുന്നതിനെ കുറിച്ച് നാട്ടുകാര്‍ ചോദ്യം ചെയ്തതിന് പിന്നാലെ പ്രകോപിതനായി മുണ്ട് പൊക്കി നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു വാസുദേവന്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സാന്നിധ്യത്തിലായിരിക്കെയാണ് ഈ അശ്ലീലപ്രവര്‍ത്തനം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
താന്‍ പെട്ടെന്നുള്ള പ്രകോപനത്തിലാണ് ഇത്തരം പ്രവൃത്തി ചെയ്തത് എന്നാണ് വാസുദേവന്റെ പ്രതികരണം.
kerala
കുതിരാൻ തുരംഗത്തിൽ ഭീകരാപകടം: മിനി ലോറി മറിഞ്ഞ് യുവാവിന്റെ കൈ അറ്റപോയി
കൊല്ലങ്കോട് സ്വദേശി സുജിൻ (22) ആണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
തൃശൂർ: ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽ പെട്ട് യാത്രക്കാരനായ യുവാവിന്റെ കൈ അറ്റുപോയ ഭീകരദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊല്ലങ്കോട് സ്വദേശി സുജിൻ (22) ആണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സുജിന്റെ ഇടതു കൈ മുട്ടിന് മുകളിലൂടെ പൂർണമായും വേർപെട്ടു.
വെള്ളി രാവിലെയോടെയായിരുന്നു അപകടം. കോഴി കയറ്റി കൊണ്ടുവന്ന മിനി ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം തുരങ്കത്തിന്റെ വശത്തേക്ക് അടർന്നു. നിയന്ത്രണം വിട്ട ലോറി കൈവരിയിൽ ഇടിക്കുന്ന ദൃശ്യങ്ങളും സുജിന്റേതായി തിരിച്ചറിഞ്ഞ കൈ കൈവരിയിൽ പെടുന്ന നിമിഷവും പുറത്തുവന്നിട്ടുണ്ട്.
അപകടത്തെ തുടർന്ന് സുജിനെ ഒരു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. വേർപ്പെട്ട കൈ മറ്റൊരു ആംബുലൻസിൽ കൊണ്ടുപോയി. യുവാവിന്റെ കൈ ശസ്ത്രക്രിയയിലൂടെ പൊരുത്തപ്പെടുത്താൻ മെഡിക്കൽ സംഘം പരിശ്രമിക്കുന്നു.
പോലീസ് സംഘവും ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. നിയന്ത്രണം നഷ്ടപ്പെടൽ തന്നെയാണ് അപകടകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.
kerala
നടി ആക്രമിക്കപ്പെട്ട കേസ്: വിധി ഡിസംബര്‍ 8ന്
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിധി വരുന്നത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടുവര്‍ഷത്തിലേറെ നീണ്ട നിയമനടപടികള്‍ക്ക് വിരാമമായി ഡിസംബര്‍ 8ന് വിധി പ്രഖ്യാപിക്കുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിധി വരുന്നത്. ഇന്ന് നടന്ന പരിഗണനയില്‍ തന്നെയാണ് കോടതി തീയതി നിശ്ചയിച്ചത്. പള്‍സര്‍ സുനി അടക്കം അഞ്ച് പ്രതികള്‍ കോടതിയില്‍ ഹാജരായി.
2017 ഫെബ്രുവരിയില്‍ കൊച്ചിയിലോട്ടു പോവുന്ന വാഹനത്തില്‍ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി (സുനില്‍ കുമാര്‍) ഒന്നാം പ്രതിയും നടന്‍ ദിലീപ് എട്ടാം പ്രതിയുമാണ്. ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. വര്‍ഷങ്ങളെടുത്ത സാക്ഷിമൊഴികളും കടുത്ത വാദപ്രതിവാദങ്ങളും കഴിഞ്ഞാണ് കേസ് വിധിയിലേക്ക് നീങ്ങുന്നത്. ആകെ 28 സാക്ഷികളാണ് കൂറുമാറിയത്.
2025 ഏപ്രിലില്‍ അന്തിമ വാദം പൂര്‍ത്തിയായ കേസില്‍, ഇരുപതാം തീയതിയും ഇന്ന് നടന്ന പരിഗണനയും കഴിഞ്ഞ് കേസ് വിധിക്ക് തയ്യാറായിരിക്കുകയാണ് കോടതി. കുറ്റകൃത്യം നടന്നിട്ട് എട്ടുവര്‍ഷത്തിന് ശേഷമാണ് നിര്‍ണായക വിധി വരുന്നത്.
രണ്ടുപേരെ മുമ്പ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഒരാളെ മാപ്പു സാക്ഷിയാക്കി. 2024 സെപ്റ്റംബറിലാണ് പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കേസ് വിചാരണ അന്തിമഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി.
മാധ്യമവിചാരണ നടത്തി തന്റെ മേല്‍ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നും രഹസ്യ വിചാരണ ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്ക് നടപടി വേണമെന്നും ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കുറ്റകൃത്യത്തിന്റെ നാള്‍വഴി
ഫെബ്രുവരി 17: തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് ഡബ്ബിങ്ങിന് വന്ന നടിയെ രാത്രി ഒമ്പതോടെ അങ്കമാലി അത്താണിക്കടുത്തുവെച്ച് തട്ടിക്കൊണ്ടുപോകുകയും ഓടുന്ന വാഹനത്തില്‍വെച്ച് ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു. അര്‍ധരാത്രിയോടെ പ്രതി ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി അറസ്റ്റില്‍.
19: സംഭവത്തില്‍ ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍കൂടി പിടിയില്‍. കൊച്ചിയില്‍ സിനിമ പ്രവര്‍ത്തകരുടെ പ്രതിഷേധ ഐക്യദാര്‍ഢ്യ കൂട്ടായ്മ.
20: തമ്മനം സ്വദേശി മണികണ്ഠന്‍ പിടിയില്‍. ക്വട്ടേഷന്‍ സാധ്യതയെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിക്കുന്നു.
21: സംവിധായകന്‍ കൂടിയായ പ്രമുഖ നടന്റെ മൊഴി രേഖപ്പെടുത്തി.
22: ശത്രുക്കള്‍ കുപ്രചാരണം നടത്തുന്നതായി ദിലീപിന്റെ ആരോപണം. തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും അവകാശവാദം. ക്രിമിനല്‍, ലഹരി ബന്ധമുള്ളവരെ സിനിമയില്‍ സഹകരിപ്പിക്കില്ലെന്ന് സിനിമ സംഘടനകള്‍.
23: കോടതിയില്‍ കീഴടങ്ങാനെത്തിയ മുഖ്യപ്രതി സുനില്‍ കുമാറിനെയും (പള്‍സര്‍ സുനി) കൂട്ടാളി വിജീഷിനെയും കോടതി മുറിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കില്‍ കോടതി പരിസരത്തെത്തിയശേഷം മതില്‍ ചാടിക്കടന്നാണ് ഇരുവരും കോടതി മുറിയില്‍ പ്രവേശിച്ചത്.
24: ക്വട്ടേഷന്‍ ഏറ്റെടുത്തത് 50 ലക്ഷം രൂപക്കെന്ന് സുനിയുടെ വെളിപ്പെടുത്തല്‍. പ്രതികള്‍ റിമാന്‍ഡില്‍.
25: സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി. എന്നാല്‍, ഗൂഢാലോചന അന്വേഷിക്കണമെന്ന് പൊലീസ് കോടതിയില്‍. നാല് പ്രതികളെയും നടി തിരിച്ചറിഞ്ഞതോടെ സുനിയെയും വിജീഷിനെയും മാര്‍ച്ച് എട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നു.
26: കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. കോയമ്പത്തൂരില്‍നിന്ന്? പ്രതികളുടെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും കണ്ടെടുക്കുന്നു.
27: നടി ആക്രമിക്കപ്പെട്ടതി?േന്റതെന്ന പേരില്‍ കൊച്ചി കേന്ദ്രീകരിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുെന്നന്ന ആരോപണം പരിശോധിക്കണമെന്ന് ഫെയ്‌സ്ബുക്കിനോട് സുപ്രീംകോടതി. പൊലീസ് ചോദ്യം ചെയ്യലില്‍ ദൃശ്യങ്ങളെക്കുറിച്ച് മറുപടി നല്‍കാതെ സുനില്‍.
28: മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതായി സുനി മൊഴിനല്‍കിയ ബോള്‍ഗാട്ടി പാലത്തില്‍ നാവികസേനയുടെ തിരച്ചില്‍.
മാര്‍ച്ച് 3: കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍. നാലുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.
മാര്‍ച്ച് 19: സുനിയുമായി അടുപ്പമുള്ള ഷൈനിയെന്ന യുവതി അറസ്റ്റില്‍.
ജൂണ്‍ 24: ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം നടക്കുന്നെന്ന് ആരോപിച്ച് ദിലീപും നാദിര്‍ഷായും പൊലീസിന് പരാതി നല്‍കിയെന്ന വിവരം പുറത്ത്. സുനി എഴുതിയതെന്ന് കരുതുന്ന കത്തും അയാളുടേതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണവും പുറത്തുവരുന്നു.
ജൂണ്‍ 26: നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു അറസ്റ്റില്‍. ദിലീപിനെ പിന്തുണച്ച് സലിംകുമാറും അജുവര്‍ഗീസും ലാല്‍ജോസും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന സലിംകുമാറിെന്റ വിവാദ പ്രസ്താവന അദ്ദേഹത്തെ മാപ്പ് പറയിക്കുന്നതില്‍ എത്തിച്ചു. നടിയുടെ പേര് പരാമര്‍ശിച്ച അജുവര്‍ഗീസിനും മാപ്പുപറയേണ്ടി വന്നു.
ജൂണ്‍ 27: ദിലീപിന്റെയും നാര്‍ദിഷായുടെയും മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബില്‍ മൊഴിയെടുക്കല്‍ 13 മണിക്കൂര്‍ നീണ്ടു.
ജൂണ്‍ 29: കൊച്ചിയില്‍ താരസംഘടനയായ ‘അമ്മ’ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം. നടി ആക്രമിക്കപ്പെട്ടത് യോഗം ചര്‍ച്ച ചെയ്തില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പൊട്ടിത്തെറിച്ച് താരങ്ങള്‍.
ജൂലൈ 5: ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സുനിയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ജൂലൈ 10: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News17 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala20 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala19 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala18 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

