X

വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം

ചെന്നൈ നഗരത്തിലെ വഴിയോരങ്ങളില്‍ വില്‍ക്കുന്ന ബിരിയാണിയില്‍ പൂച്ചകളുടെ മാംസം ഉപയോഗിക്കുന്നതായി കണ്ടെത്തി. പല്ലാവാരം മേഖലയിലാണ് പൂച്ചമാംസം ഉപയോഗിച്ചുള്ള ബിരിയാണി വ്യാപകമായത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരത്തില്‍ ഒരു കടയില്‍ കശാപ്പ് ചെയ്യാനായി വെച്ച 16 പൂച്ചകളെ പീപ്പിള്‍ ഫോര്‍ ആനിമല്‍ പ്രവര്‍ത്തകര്‍ പോലീസും ചേര്‍ന്ന് മോചിപ്പിച്ചു.

കമ്പി കൂടുകളില്‍ വൃണങ്ങളാല്‍ ക്ഷീണിച്ച നിലയിലായിരുന്നു പൂച്ചകള്‍. പൂച്ചകളെ പട്ടിണിക്കിട്ട് കൊല്ലുന്നതായിരുന്ന കച്ചവടക്കാരുടെ രീതിയെന്ന്് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കിലോയ്ക്ക് 100 രൂപ വെച്ചാണ് പൂച്ച മാംസം ബിരിയാണി കച്ചവടക്കാര്‍ക്ക് പൂച്ചപിടുത്തക്കാര്‍ നല്‍ക്കുന്നത്.
ചൂട് വെള്ളത്തിലിട്ട് ഇവയെ കൊന്നാണ് ബിരിയാണിക്കായി ഇവരുടെ മാംസം ഉപയോഗിക്കാറെന്ന്് കച്ചവടക്കാര്‍ പൊലീസിനോട് പറഞ്ഞു.

chandrika: