ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കാവേരി മാനേജ്‌മെന്റ് രൂപീകരണമുള്‍പ്പെടെ പദ്ധതികള്‍ക്ക് എന്തുകൊണ്ടാണ് ഇത്ര കാലതാമസമെന്ന് കോടതി ചോദിച്ചു. മെയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് കരട് പദ്ധതി സമര്‍പ്പിക്കണമെന്നും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സുപ്രീംകോടതി കാവേരി വിഷയത്തില്‍ തീരുമാനം പറയുന്നത് വരെ കാത്തിരിക്കണമെന്നും അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കര്‍ണാടകയോടും തമിഴ്‌നാടിനോടും കോടതി നിര്‍ദേശിച്ചു. അതിനിടെ കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കുന്നതുവരെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തോടെ തമിഴ്‌നാട് പ്രതിപക്ഷ പാര്‍ട്ടികളുടെ കാവേരി സംരക്ഷണ യാത്ര തിരുച്ചിറപ്പള്ളിയില്‍ തുടങ്ങി. തമിഴ്‌നാടിന് നീതി ആവശ്യപ്പെട്ട് നടികര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വള്ളുവര്‍ക്കോട്ടത്ത് ധര്‍ണ നടത്തിയിരുന്നു.
Be the first to write a comment.