X

മണിയുടെ മരണം; ചിത്രത്തിലെ വെളിപ്പെടുത്തലില്‍ സിബി.ഐ വിനയന്റെ മൊഴി എടുക്കും

തൃശൂര്‍: പ്രശസ്ത നടന്‍ കലാഭലവന്‍മണിയുടെ മരണത്തില്‍ സി.ബി.ഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും. മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ മണിയുടെ മരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സി.ബി.ഐ നീക്കം. സി.ബി.ഐയുമായി സഹകരിക്കുമെന്ന് വിനയന്‍ പറഞ്ഞു. ബുധനാഴ്ച്ച തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസില്‍ ഹാജരാകുമെന്ന് വിനയന്‍ അറിയിച്ചു.

മണിയുടെ കഥ പറഞ്ഞ ചിത്രത്തിലാണ് മരണത്തെക്കുറിച്ചുള്ള വിവാദങ്ങളുള്ളത്. രണ്ടുമണിക്കൂറും 40മിനിറ്റുമുള്ള ചിത്രം തെങ്ങുകയറ്റക്കാരനായ സിനിമാമോഹിയായ രാജാമണിയില്‍ നിന്നാണ് തുടങ്ങുന്നത്. സിനിമയിലും ജീവിതത്തിലും മണിക്ക് ജാതി പ്രതിബന്ധമായി നില്‍ക്കുന്നതും മദ്യപാനം വില്ലനായി എത്തിയതോടെ സാമ്പത്തികമായി ചതിക്കപ്പെടുന്നതും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.

മാക്ട പിളര്‍ത്തി ഫെഫ്ക രൂപീകരിച്ചതും വിനയനേയും തിലകനേയും വിലക്കിയതുമെല്ലാം ഈ ചിത്രത്തില്‍ വിനയന്‍ കാണിക്കുന്നു. താരസംവിധായക സംഘടനകളുടെ വിലക്ക് നീങ്ങി എത്തിയ വിനയന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല. വിനയന്റെ കഥക്ക് വിനയനും ഉമ്മര്‍ മുഹമ്മദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

chandrika: