X

കഴുത്തില്‍ ജാവലിന്‍ തുളച്ചു കയറി വിദ്യാര്‍ത്ഥിക്ക് പരിക്ക്; അപകടം നടന്നത് പരിശീലനത്തിനിടെ

പരിശീലനത്തിനിടെ കഴുത്തില്‍ ജാവലിന്‍ തുളച്ചുകയറി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. അഗല്‍പൂര്‍ ബോയ്‌സ് പഞ്ചായത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്കാണ് പരിക്കേറ്റത്. സ്‌കൂള്‍ കായിക മേളയ്ക്കിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ വിദ്യാര്‍ഥിയെ ബലംഗീറിലെ ഭീമാ ഭോയ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഒഡീഷയിലെ ബലംഗീര്‍ ജില്ലയിലാണ്് സംഭവം.

പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി എറിഞ്ഞ ജാവലിന്‍ സമീപത്ത് നിന്ന സദാനന്ദ് മെഹറിന്റെ കഴുത്തില്‍ തുളഞ്ഞ് കയറുകയായിരുന്നു. കുട്ടിയുടെ കഴുത്തില്‍ നിന്നും ജാവലിന്‍ പുറത്തെടുത്തു. കുട്ടി നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് സ്‌കൂളിലെ കായികമത്സരം മാറ്റിവച്ചു.

web desk 3: