X

അര്‍ജന്റീന ഇടതുപക്ഷ രാജ്യമായത് കൊണ്ടാണ് ജനങ്ങള്‍ ചേരുന്നതെന്ന് ഇപി ജയരാജന്‍

അര്‍ജന്റീന ഇടതുപക്ഷ രാജ്യമായത് കൊണ്ടാണ് എല്ലാവരും അര്‍ജന്റീനക്കൊപ്പം ചേരുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. അതുകൊണ്ടാണ് താനും അര്‍ജന്റീനയുടെ ആരാധകനായതെന്ന് ജയരാജന്‍. നടക്കാനിരിക്കുന്ന അര്‍ജന്റീന-ഫ്രാന്‍സ് പോരാട്ടത്തിന്‍ അര്‍ജന്റീന ജയിക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു.

ഫുട്‌ബോള്‍ മേള സമൂഹത്തില്‍ പുതിയ ഊര്‍ജം നല്‍കിയെന്നും അര്‍ജന്റീനയോടുള്ള താത്പര്യം ഇടതുപക്ഷ രാജ്യമായത് കൊണ്ടാണെന്നുമാണ് ഇപി ജയരാജന്‍ പറഞ്ഞത്.

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തരായ പോരാളികളുടെ നാടാണ്. അതുകൊണ്ടാണ് ജനങ്ങള്‍ അര്‍ജന്റീനയ്‌ക്കൊപ്പം ചേരുന്നത്. കളിക്കളത്തിലും മികച്ച പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നത്. അര്‍ജന്റീനക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. പ്രവചനാതീതമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ബുദ്ധിയും കഴിവും ഒരുപോലെ ഉപയോഗിക്കുന്ന കളിക്കാരനാണ് മെസ്സി. അദേഹം കൂട്ടിചേര്‍ത്തു.

web desk 3: