ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയ രണ്ട് പാക്കിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വെടിവെച്ചുകൊന്നു. തിങ്കളാഴ്ച രാത്രി കുപ്‌വാരയില്‍ താങ്ധര്‍ സെക്ടറിലാണ് ആക്രമണം നടന്നത്. പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെച്ച പാക് സൈനികരാണ് കൊല്ലപ്പെട്ടത്.

നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയതെന്ന് ഇന്ത്യന്‍ സേന ആരോപിച്ചു. നിയന്ത്രണ രേഖയില്‍ കഴിഞ്ഞ ദിവസമുണ്ടായ പാക് വെടിവെപ്പില്‍ സൈനികന്‍ പുഷ്‌പേന്ദര്‍ സിങ് കൊല്ലപ്പെട്ടിരുന്നു.