X

കേരളത്തില്‍ കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തില്‍ അഞ്ചു വയസിന് താഴെയുള്ള 23.4 ശതമാനം കുട്ടികളില്‍ വളര്‍ച്ച മുരടിപ്പുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ ബെന്നി ബഹനാന്‍, ടി.എന്‍ പ്രതാപന്‍, കെ മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് മറുപടി നല്‍കിയത്.

പോഷകാഹാരത്തിന്റെ അപര്യാപ്ത പരിഹരിക്കുന്നതിനായി രാജ്യവ്യാപകമായി അങ്കണവാടികളുടെ കീഴില്‍ ധാരാളം പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കുട്ടികളില്‍ വളര്‍ച്ച മുരടിപ്പ് കൂടുതലായി കണ്ടെത്തിയത് ബിഹാറിലാണെന്നും ദേശീയ കുടുംബാരോഗ്യ സര്‍വേ വ്യക്തമാക്കുന്നുണ്ട്. 42.9 ശതമാനമാണ് ബിഹാറില്‍. വളര്‍ച്ച മുരടിപ്പ് ഏറ്റവും കുറവ് പുതുച്ചേരിയിലാണ്. 20 ശതമാനം. ഭാരക്കുറവുള്ള കുട്ടികളുടെ കാര്യത്തിലും ബിഹാറാണ് മുന്നില്‍. 41 ശതമാനം. കേരളത്തില്‍ ഇത് ഏഴ് ശതമാനം മാത്രമാണ്. പോഷകാഹാര കുറവില്‍ 15 മുതല്‍ 49 വയസുവരെയുള്ളവരില്‍ നടത്തിയ പഠനത്തില്‍ ജാര്‍ഖണ്ഡാണ് മുന്നില്‍. 26.2 ശതമാനം. എന്നാല്‍ 4.2 ശതമാനം രേഖപ്പെടുത്തിയ ലഡാക്കിലാണ് ഏറ്റവും കുറവ് സ്ത്രീകളില്‍ പോഷകാഹാരക്കുറവുള്ളത്. പോഷകാഹാരക്കുറവ് നിയന്ത്രിക്കുന്നതിനായി അങ്കണവാടികളില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും മന്ത്രി അറിയിച്ചു.

webdesk11: