കോട്ടയം: കേരളകോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎല്‍എയുമായ സിഎഫ് തോമസ്(81)അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  1980 മുതല്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 43 വര്‍ഷം എംഎല്‍എ ആയി തുടര്‍ന്നു.

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന സി.എഫ് തോമസ് കെ.എം മാണിയുടെ വിശ്വസ്തനായിരുന്നു. കെ.എം മാണിയുടെ മരണശേഷം പി.ജെ ജോസഫിനൊപ്പം ചേര്‍ന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു.

സംശുദ്ധമായ പൊതുജീവിതത്തിന്റെ ഉടമയായിരുന്നു സി.എഫ് തോമസ് എന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുസ്മരിച്ചു.