kerala
വിജയവാഡ കോടതി ജാമ്യം നിഷേധിച്ചു ;ആന്ധ്രാ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജയിലിലേക്ക്
ഇതിനെതിരെ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ടിഡിപി നീക്കം.

അഴിമതിക്കേസിൽ അറസ്‌റ്റിലായ ടിഡിപി നേതാവും മുൻമുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് വിജയവാഡ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി.ജാമ്യം നിഷേധിച്ചു.409 വകുപ്പ് ചുമത്തി, പൊതുപ്രവർത്തകനെന്ന നിലയിൽ കുറ്റകരമായ വിശ്വാസവഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കോടതി ശരിവച്ചു.അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽവിട്ടു. രാജമണ്ട്രി ജയിലിലേക്ക് ആയിരിക്കും അദ്ദേഹത്തെ മാറ്റും.ഇതിനെതിരെ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ടിഡിപി നീക്കം.
kerala
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് കാണിച്ച് തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ചു. സര്‍വ്വകലാശാല കെട്ടിടങ്ങള്‍, പരീക്ഷഭവന്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രകടനങ്ങളോ സമരമോ, ധര്‍ണയോ നടത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.
GULF
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണം; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ.

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കും.
ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. അവസാന നിമിഷമെങ്കിലും കുടുംബവുമായി സമവായത്തിലെത്തിയാല്‍ നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാനാകുമെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് യെമനിലെ പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് പ്രേമകുമാരി അപേക്ഷ നല്‍കിയത്.
പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി അധികൃതരും യെമനിലുള്ള ആക്ഷന്‍ കൗണ്‍സിലംഗം സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം പങ്കെടുത്തു. വധശിക്ഷ നടപ്പാക്കുന്നത് യെമന്‍ ഭരണകൂടം മാറ്റിവെയ്ക്കുമെന്നാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതീക്ഷ. ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായി മറുപടി നല്‍കും.
kerala
‘പട്ടിക ജാതി വിഭാഗങ്ങള്‍ ഇപ്പോഴും വിവേചനം നേരിടുന്നു’; ഹൈക്കോടതി
ഭരണ ഘടനയിലും നിയമങ്ങളിലും വ്യവസ്ഥകളുണ്ടായിട്ടും രാജ്യത്ത് ജാതിയുടെ പേരിലുള്ള വിവേചനങ്ങളും ബഹിഷ്‌കരണങ്ങളും ഇന്നും തുടരുന്നുണ്ടെന്ന് കേരള ഹൈക്കോടതി.

ഭരണ ഘടനയിലും നിയമങ്ങളിലും വ്യവസ്ഥകളുണ്ടായിട്ടും രാജ്യത്ത് ജാതിയുടെ പേരിലുള്ള വിവേചനങ്ങളും ബഹിഷ്‌കരണങ്ങളും ഇന്നും തുടരുന്നുണ്ടെന്ന് കേരള ഹൈക്കോടതി. അസിസ്റ്റന്റ് പ്രൊഫസറെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യവുമായി കോട്ടയം കീഴൂരിലെ ഡിബി കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സി കെ കുസുമന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
എസ്സി, എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമം പോലുള്ള നിയമങ്ങളും, ഭരണഘടനയിലെ വ്യവസ്ഥകളും നിലനില്‍ക്കുമ്പോഴും രാജ്യത്ത് പട്ടികജാതി സമൂഹങ്ങള്‍ വിവേചനവും ബഹിഷ്‌കരണവും നേരിടുന്നത് തടയാന്‍ കഴിയുന്നില്ലെന്നായിരുന്നു ജ. വി ജി അരുണിന്റെ പരാമര്‍ശം.
പിതൃത്വത്തിന്റെ പേരില്‍ തന്നെ അപമാനിക്കുക എന്ന ഉദ്ദേശ്യമാണ് പ്രിന്‍സിപ്പലുടെ പരാമര്‍ശം എന്നായിരുന്നു ഹര്‍ജിയെ എതിര്‍ത്ത് പരാതിക്കാരന്‍ ഉയര്‍ത്തിയ വാദം. കോളജിലെ സ്റ്റാഫ് മീറ്റിങ്ങിലായിരുന്നു പരാമര്‍ശമെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹാളിനുള്ളില്‍ നടത്തിയ അപമാനകരമായ പരാമര്‍ശം പൊതുജനങ്ങളുടെ കാഴ്ചപ്പാടായി കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ്. ഇതില്‍ രേഖകള്‍ പരിശോധിക്കാന്‍ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
kerala3 days ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി
-
kerala3 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
india3 days ago
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ
-
kerala20 hours ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
News3 days ago
‘അണ്‍സബ്സ്ക്രൈബ്’ ടാബ്; പുതിയ ഫീച്ചറുമായി Gmail
-
kerala3 days ago
പണിമുടക്കില്‍ പങ്കെടുത്തില്ല; തപാല്‍ ജീവനക്കാരനെ മര്‍ദിച്ച ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ