ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണം ചന്ദ്രയാന്‍ 2 പകര്‍ത്തിയ ഭൂമിയുടെ ഫോട്ടോകള്‍ ഐഎസ്ആര്‍ഒ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചു.

ചന്ദ്രയാന്‍ 2 അയച്ച ആദ്യ ഫോട്ടോകളാണ് ട്വീറ്റ് ചെയ്തത്. ചന്ദ്രയാന്‍ 2 വാഹനത്തിലെ എല്‍ഐ4 ക്യാമറ ഉപയോഗിച്ച് എടുത്തതാണ് ഫോട്ടോകള്‍. ഓഗസ്റ്റ് മൂന്നിന് എടുത്ത ഫോട്ടോകളാണ് ഇവയെല്ലാം.

ഓഗസ്റ്റ് രണ്ടിന് ചന്ദ്രയാന്‍ 2 ഭ്രമണപഥം ഉയര്‍ത്തിയിരുന്നു. നാലാം തവണയാണ് ഭ്രമണപഥം ഉയര്‍ത്തിയത്. അധികം വൈകാതെ ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ ഇറങ്ങും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് പര്യവേഷണവാഹനം ഇറങ്ങുന്നത്. ആദ്യമായാണ് ഒരു ലോകരാജ്യം ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നത്.