X

ചന്ദ്രിക-ടാൽറോപ് ബിസിനസ് കൺസൽറ്റന്റ്സ് കോൺഫറൻസ്

പെരിന്തൽമണ്ണ: ടാലന്റുകളെ കോർത്തിണക്കി പരിവർത്തനം സാധ്യമാക്കുക എന്ന ടാൽറോപിന്റെ സാമൂഹിക ദൗത്യം പൊതു സമൂഹത്തിലെത്തിക്കുന്നതിന് യോഗ്യരായ ബിസിനസ് കൺസൽറ്റന്റുമാരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ചന്ദ്രിക ദിനപത്രവും ടാൽറോപും ചേർന്ന് ബിസിനസ് കൺസൽറ്റന്റ്സ് കോൺഫറൻസ് നടത്തി.

ഇന്നവേറ്റീവ് ആശയങ്ങളിലൂടെയും അതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ ഒരുക്കിയും ടാലന്റുകളെ ഒരുമിപ്പിച്ചും, ഓരോ ഇൻഡസ്ട്രിയിലും ആഗോള നിലവാരമുള്ള ബിസിനസുകൾ വളർത്തിയെടുക്കാനുതകുന്ന ഇക്കോസിസ്റ്റം നിർമ്മിച്ചെടുക്കുന്ന ടെക്ക്നോളജി കമ്പനിയാണ് ടാൽറോപ്.

ഈ ഒരു ദൗത്യത്തോടൊപ്പം നിൽക്കാൻ സജ്ജരായ കൺസൽറ്റന്റുമാരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ജില്ലകൾ തോറും ചന്ദ്രികയും ടാൽറോപും ചേർന്ന് ബിസിനസ് കൺസൽറ്റന്റ്സ് കോൺഫറൻസുകൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ നടന്ന കോൺഫറൻസിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ഓളം പ്രതിനിധികൾ പങ്കെടുത്തു.

സാങ്കേതിക വിദ്യയെയും മാനുഷിക വിഭവ ശേഷിയെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തി, വലിയൊരു വ്യവസായ ലോകമൊരുക്കി, തൊഴിലും വരുമാനവും ഉറപ്പുവരുത്തി, രാജ്യത്തെ ഓരോ പൗരന്റെയും ജീവിത നിലവാര സൂചിക ഉയര്‍ത്താനുതകുന്ന ടാൽറോപ് മുന്നോട്ടു വെക്കുന്ന സാമൂഹിക ദൗത്യത്തിന്റെ പ്രചാരകരായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രിക ഭാഗമായിരിക്കുന്നതെന്ന് ചന്ദ്രിക മാനേജ്മെന്റ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ടാൽറോപിന്റെ ദൗത്യം പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിന് ചന്ദ്രികയുമായി കൈകോർക്കുന്നതിലൂടെ എളുപ്പത്തിൽ സാധ്യമാകുമെന്ന് കോൺഫറൻസിൽ സംസാരിച്ച ടാൽറോപ് കോ-ഫൗണ്ടർ ആന്റ് സിഇഒ സഫീർ നജുമുദ്ദീൻ പറഞ്ഞു.

ചന്ദ്രിക മലപ്പുറം റസിഡന്റ് എഡിറ്റർ ഇഖ്ബാൽ കല്ലുങ്ങൽ, ചന്ദ്രിക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.എം സൽമാൻ, മുസ്‌ലിം യൂത്ത് ലീഗ് പെരിന്തൽമണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് വാഫി, മങ്കട നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അനീസ് വെള്ളില, ചന്ദ്രിക കോഴിക്കോട് റസിഡന്റ് മാനേജർ പി.എം മുനീബ് ഹസൻ, മാർക്കറ്റിംഗ് മാനേജർ നബീൽ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

webdesk13: