കോഴിക്കോട്: മലബാറിലെ മികച്ച ട്രാവല്‍ ഗ്രൂപ്പായ റോയല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ ലോകകപ്പ് പ്രചവന മല്‍സരത്തില്‍ കെ. ദില്‍ന എന്ന വിദ്യാര്‍ത്ഥിനിക്ക് സുസുക്കി ആക്‌സസ് സ്‌ക്കൂട്ടര്‍. ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ മല്‍സര ദിവസങ്ങളില്‍ ഓരോ ദിവസത്തെയും വിജയിയെ കണ്ടെത്താനായി നടത്തിയ പ്രവചന മല്‍സരത്തില്‍ വിജയികളായവരില്‍ നിന്നും നറുക്കെടുത്താണ് ബംമ്പര്‍ ജേതാവിനെ തെരഞ്ഞെടുത്തത്. കോഴിക്കോട് റോയല്‍ ട്രാവല്‍സ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി.ഹരിദാസ് നറുക്കെടുപ്പ് നടത്തി. ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. റോയല്‍് ട്രാവല്‍സ് പ്രൊപ്രൈറ്റര്‍ മുഹമ്മദ് മുസ്തഫ കാവുങ്ങല്‍, ചന്ദ്രിക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് നജീബ് ആലിക്കല്‍, റസിഡന്‍ഡ് മാനേജര്‍ പി.കെ ജാഫര്‍, റോയല്‍ ട്രാവല്‍സ് ബ്രാഞ്ച് മാനേജര്‍ സിറാജ് ചെറുവറ്റ, ചന്ദ്രിക മാര്‍ക്കറ്റിംഗ് മാനേജര്‍ നബീല്‍ തങ്ങള്‍, സര്‍ക്കുലേഷന്‍ മാനേജര്‍ ഒ.വി അഹമ്മദ് കോയ. ജുനൈദ് കാപ്പാട് പങ്കെടുത്തു. മൊറയൂര്‍ വാലഞ്ചേരിയിലെ കെ.മഹമൂദിന്റെ മകളാണ് ദില്‍ന.