X

‘ചന്ദ്രിക’ നവതി ആഘോഷങ്ങള്‍ വന്‍ വിജയമാക്കുക: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മാധ്യമ ചക്രവാളത്തില്‍ നവതിയുടെ നിറവില്‍ പ്രശോഭിക്കുന്ന ചന്ദ്രികയുടെ തൊണ്ണൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ വന്‍വിജയമാക്കാന്‍ മുസ്‌ലിം ലീഗ് സംസ്ഥാനപ്രസിഡണ്ടും മുസ്‌ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ്കമ്പനി മാനേജിംഗ്ഡയരക്ടറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ആഹ്വാനം ചെയ്തു. 1934ല്‍ തലശ്ശേരിയില്‍ തുടങ്ങിയ വാര്‍ത്തായാത്ര പ്രസിദ്ധീകരണത്തില്‍ മുടക്കമില്ലാതെ തുടരുകയാണ്. പിന്നാക്കന്യൂനപക്ഷ പീഡിത ജനവിഭാഗങ്ങളുടെ ഉറച്ച ശബ്ദമായി മാധ്യമ ലോകത്ത് ശക്തമായ സാന്നിധ്യമാണ് ചന്ദ്രിക.

ഈമാസം 24ന് തലശ്ശേരിയിലെ ചരിത്രമുറങ്ങുന്ന മുബാറക് സ്‌കൂള്‍ അങ്കണത്തില്‍ വെച്ചാണ് നവതി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം. ഒരു വര്‍ഷം ദീര്‍ഘിക്കുന്ന ആഘോഷനാളുകളില്‍ വിത്യസ്തങ്ങളായ പരിപാടികളാണ് ആസുത്രണം ചെയ്തിരിക്കുന്നത്. കോവിഡ് ഉള്‍പ്പെടെ പ്രതികൂല സാഹചര്യങ്ങളെയെല്ലാം തരണം ചെയ്ത് മുന്നേറുന്ന മാധ്യമലോകത്തെ മുത്തശ്ശിയെ പൊതുസമൂഹം ഇരു കൈകളും നീട്ടി സ്വീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ആഘോഷ പരിപാടികള്‍ വന്‍ വിജയമാക്കണമെന്നും സാദിഖലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

 

Chandrika Web: