X
    Categories: indiaNews

സുപ്രീംകോടതി വിധിക്ക് പിന്നാലെ ഉദ്യോഗസ്ഥന്റെ പദവി തെറിപ്പിച്ച് കെജ് രിവാള്‍

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്, ലെഫ്. ഗവര്‍ണര്‍ക്കല്ല ഭരണാധികാരമെന്ന സുപ്രീംകോടതിക്ക് പിന്നാലെ പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ തൊപ്പി തെറിപ്പിച്ചു. സര്‍വീസസ് വകുപ്പ് സെക്രട്ടറി ആശിഷ് മോറെയെയാണ് അരവിന്ദ് കെജ് രിവാള്‍ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മര്യാദക്ക് പണിയെടുക്കാത്തവര്‍ പാഠം പഠിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്യൂണിനെ പോലും സ്ഥലംമാറ്റാനോ നടപടിയെടുക്കാനോ കഴിയാതെ ലെഫ്. ഗവര്‍ണറുടെ ഇടപെടല്‍കാരണം തന്റെ കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണെന്നാണ് കെജ് രിവാള്‍ പരാതിപ്പെട്ടിരുന്നത്. വിജിലന്‍സ് വകുപ്പ് തന്റെ പക്കലാണെന്നും നപടികള്‍ ഇനിയുമുണ്ടായേക്കാമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൊലീസും റവന്യൂവും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരാണ് നിയന്ത്രിക്കുന്നത്. ഡല്‍ഹിക്ക് സമ്പൂര്‍ണസംസ്ഥാനപദവി ലഭിക്കാത്ത സാഹചര്യത്തിലാണിത്. അതേസമയം ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയതിനെ സ്വാഗതം ചെയ്തയാളാണ് കെജ് രിവാള്‍ എന്നതും ശ്രദ്ധേയം.

Chandrika Web: