X

ചിലര്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു; ‘മോദി മോദി’ വിളി വിശപ്പ് മാറ്റില്ലെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മോദീ മന്ത്രം വിശപ്പ് കുറക്കില്ലെന്ന് ഡല്‍ഹി മുഖമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റാലയിലാണ് മോദി ഭക്തക്കെതിരെ കെജ്‌രിവാള്‍ ആഞ്ഞടിച്ചത്. മോദി അനുകൂല മുദ്രാവാക്യം മുഴക്കി കെജ്രിവാള്‍ പങ്കടുത്ത യോഗം അലേങ്കാലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചപ്പോയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോണ്ട, ഗൗതം വിഹാര്‍ ചൗക്ക് പ്രദേശങ്ങളില്‍ എഎപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റാലിയിലാണ് സംഭവം.

‘മോദിക്കു ജയ് വിളിച്ചാല്‍ അദ്ദേഹം വൈദ്യുതി നിരക്ക് കുറക്കുമോ? വീട്ടുനികുതി ഇല്ലാതാക്കുമോ? അങ്ങനെയെങ്കില്‍ അദ്ദേഹത്തിനു മുദ്രാവാക്യം വിളിക്കാന്‍ ഞാനും കൂടാം’. മോദി, മോദി എന്ന് ആവര്‍ത്തിച്ചു വിളിച്ചാല്‍ വിശപ്പു മാറില്ല. എന്നാല്‍ ചിലയാളുകള്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും കേജ്രിവാള്‍ കുറ്റപ്പെടുത്തി.
റാലിയില്‍ മുദ്രാവാക്യം വിളിച്ചവര്‍ക്ക് മറുപടി പറയവെയാണ് ആംആദ്മി പാര്‍ട്ടി നേതാവ് കൂടിയായ കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്.

ആപ്പ് അധികാരത്തില്‍ വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നഗരത്തെ വൃത്തിയുള്ളതാക്കും. ഭവന നികുതി ഇല്ലാതാക്കുകയും സൗജന്യ വെള്ളം നല്‍കുകയും ചെയ്യും. അഴിമതി തുടച്ചുനീക്കും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി അഞ്ച് ഫ്‌ലൈ ഓവര്‍ നിര്‍മിച്ചതില്‍ 350 കോടിയാണ് ഞങ്ങള്‍ ലാഭിച്ചതെന്നും കെജ്രിവാള്‍ റാലിയില്‍ പറഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ മാറി മാറി ഭരിച്ച ബി.ജെ.പിയും കോണ്‍ഗ്രസും വെള്ളത്തിനും വൈദ്യുതിക്കും ഉയര്‍ന്ന നിരക്ക് ഈടാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നും കെജ്‌രിവാള്‍ ആരോപിച്ചു. ഈ മാസം 23നാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

chandrika: