X
    Categories: CultureMoreNewsViews

കനയ്യ കുമാര്‍ അടക്കമുള്ള ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ കുറ്റപത്രം കോടതി തള്ളി

ന്യൂഡല്‍ഹി: കനയ്യ കുമാര്‍ അടക്കമുള്ള ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. ഡല്‍ഹി സര്‍ക്കാറില്‍ നിന്ന് അനുമതി വാങ്ങാതെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത് എന്നതുകൊണ്ടാണ് കോടതി തള്ളിയത്.

കനയ്യ കുമാറിന് പുറമെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പൊലീസ് പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 1200 ഓളം പേജ് വരുന്ന കുറ്റപത്രത്തില്‍ 36 വിദ്യാര്‍ത്ഥികളുടെ പേര് കൂടി പൊലീസ് ഉള്‍പ്പെടുത്തിയിരുന്നു.

അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ കനയ്യ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, മുദ്രാവാക്യം മുഴക്കിയത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് തുറന്നു പറഞ്ഞ് സര്‍വകലാശാലയിലെ മുന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: