Connect with us

crime

കോഴിക്കോട് റഷ്യന്‍ യുവതിയുടെ ആത്മഹത്യശ്രമം ; ലയാളിയായ സുഹൃത്തിനെ തേടിയെത്തിയത് മൂന്ന് മാസം മുമ്പ്

കൂരാചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച റഷ്യന്‍ യുവതി ചികിത്സയില്‍.

Published

on

കൂരാചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച റഷ്യന്‍ യുവതി ചികിത്സയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് യുവതി ചികിത്സയില്‍ കഴിയുന്നത്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് കൂരാചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് ചാടിയത്. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്നാണ് ജീവനെടുക്കാന്‍ ശ്രമിച്ചതെന്ന് സൂചന.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ അന്വേഷിച്ച് മൂന്ന് മാസം മുമ്പാണ് യുവതി കൂരാചുണ്ടിയിലെത്തിയത്. തുടര്‍ന്ന് സുഹൃത്തിനൊപ്പം കൂരാചുണ്ട് കാളങ്ങാലിയില്‍ താമസിച്ചുവരികയായിരുന്നു.

അതേ സമയം യുവതിയുടെ ആണ്‍സുഹൃത്തിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല.

crime

മാർക്ക് ലിസ്റ്റ് ചമച്ച കേസിൽ ഏഷ്യാനെറ്റ് ലേഖികക്കെതിരെ കേസെടുത്തു

Published

on

മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ വിചിത്ര നടപടിയുമായി പൊലീസ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയേയും കേസില്‍ പ്രതിയാക്കി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെയാണ് പ്രതിയാക്കിയത്. കേസില്‍ അഞ്ചാം പ്രതിയാണ് അഖില. റിപ്പോര്‍ട്ടര്‍ ഗൂഢാലോചന നടത്തിയെന്നാണ് ആര്‍ഷോയുടെ പരാതിയില്‍ ആരോപിക്കുന്നത്.

മാര്‍ക്ക് ലിസ്റ്റ് വിവാദം തനിക്കെതിരായ ഗൂഢാലോചനയാണെന്നാണ് ആര്‍ഷോയുടെ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് പ്രതികളാണുള്ളത്. ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്ററായ വിനോദ് കുമാറാണ് ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലാണ് രണ്ടാം പ്രതി.ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Continue Reading

crime

പാലക്കാട് എ.ഐ ക്യാമറ ഇടിച്ച് തകര്‍ത്ത സംഭവം; ഒരാള്‍ പിടിയില്‍

Published

on

പാലക്കാട്‌ വടക്കഞ്ചേരിയിൽ എ ഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പുതുക്കോട് സ്വദേശിയാണ് പിടിയിലായത്. സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഉപേക്ഷിച്ച വാഹനത്തിനായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ച് അന്വേഷണം. വാഹനം ശ്രദ്ധയിൽ പെടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വടക്കഞ്ചേരിയിലെ ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ വാഹനം ഇടിച്ച് തകർന്നത്.ഇടിച്ച വാഹനം നിർത്താതെ പോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.സിദ്ധാർഥ് എന്നാണ് വാഹനത്തിൽ എഴുതിയത്.ഈ വാഹനത്തേക്കുറിച്ച് അറിയാവുന്നവർ വിവരം അറിയിക്കണമെന്ന് വടക്കഞ്ചേരി പൊലീസ് അറിയിച്ചു.

മനപ്പൂർവ്വം ക്യാമറ നശിപ്പിക്കാൻ വാഹനം ഇടിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ക്യാമറ തൂൺ ഇടിച്ചിട്ടത് വലിയ വാഹണമെന്നാണ് ദൃക്‌സാക്ഷികൾ നൽകിയ വിവരം.

Continue Reading

crime

കൊലക്കേസ് പ്രതി എം.ഡി.എം.എയുമായി പിടിയില്‍

Published

on

കൊലക്കേസ് പ്രതി എംഡിഎംഎ യുമായി പിടിയിൽ. ക്വട്ടേഷൻ സംഘാംഗം മട്ടാഞ്ചേരി ടോണിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം ആഴിമലയിൽ ഒളിവിൽ കഴിയവെ ആണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 250 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. മറ്റൊരു കേസിന്റെ അന്വേഷണത്തിലാണ് എക്‌സൈസിന് വിവരം ലഭിച്ചത്. പ്രതിക്കൊപ്പം ഒരു കാറും പിടിച്ചെടുത്തു. ആഴിമല ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു ടോണി.

മെയ് മാസം ബെംഗളൂരുവിൽ നിന്നും കേരളത്തിലെ വിദ്യാർത്ഥികൾക്കും, സ്ത്രീകൾക്കും, യുവാക്കൾക്കുമിടയിൽ മയക്കുമരുന്ന് എത്തിക്കുന്ന ആളെ പൊലീസ് തിരുവനന്തപുരത്തു നിന്നും പിടിച്ചിരുന്നു.

2.81 ഗ്രാം എംഡിഎംഎ കൈവശം വച്ചിരുന്ന 23കാരനെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്. മരപ്പാലം ഹിൽ ഗാർഡനിലെ ഡേവിഡ് ഇ. പോൾ എന്ന പ്രതിയാണ് തലസ്ഥാന നഗരിയിൽ എംഡിഎംഎ വിൽക്കാൻ പദ്ധതിയിട്ടിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി.

Continue Reading

Trending