X

ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് നേര്‍ക്കുനേര്‍

ചെന്നൈ: ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനാവുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും ജയം തുടര്‍ന്നാല്‍ മാത്രം പ്ലേ ഓഫ് സാധ്യതയുള്ള ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍. പതിനൊന്ന് മല്‍സരങ്ങളില്‍ നിന്നായി 13 പോയന്റുള്ള മഹേന്ദ്രസിംഗ് ധോണിയുടെ ടീം നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് (16) മൂന്ന് പോയിന്റ് പിറകിലാണ്. ഇന്ന് ജയിച്ചാല്‍ പതിനഞ്ച് പോയന്റുമായി ഏറക്കെുറെ കസേര ഉറപ്പിക്കാനാവും.

പത്ത് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്കാര്‍ക്കിപ്പോള്‍ എട്ട് പോയിന്റാണുള്ളത്. ജയിച്ചാല്‍ പത്ത് പോയന്റില്‍ നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു, പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കൊപ്പമെത്താം. ചെപ്പോക്ക് കോട്ട തകര്‍ക്കുക എന്നതാണ് ഡേവിഡ് വാര്‍ണറും സംഘവും നേരിടുന്ന വലിയ വെല്ലുവിളി. അപാര മികവില്‍ കളിക്കുകയാണ് ചെന്നൈ സംഘം. ആറ് മല്‍സരങ്ങള്‍ ജയിച്ചവര്‍. ധോണി പല മല്‍സരങ്ങിലും ബാറ്റിംഗിന് പോലും വരാതിരുന്നിട്ടും മുന്‍നിരയുടെ കരുത്തില്‍ മുന്നേറുന്നവര്‍. ഓപ്പണര്‍മാരായ റിഥുരാജ് ഗെയിക്‌വാദും ഡിവോണ്‍ കോണ്‍വേയും ഗംഭീര ഫോമില്‍ നില്‍ക്കുന്നു. ഡല്‍ഹി ബാറ്റര്‍മാരില്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ തന്നെ കരുത്തന്‍. ഫില്‍ സാള്‍ട്ട്, മിച്ചല്‍ മാര്‍ഷ് എന്നിവരും ഫോമിലാണ്.

 

webdesk11: