X

നാല് ഡസന്‍ സുരക്ഷാ വണ്ടികള്‍ക്കിടയിലൂടെ ഓടിപ്പായുന്ന മുഖ്യമന്ത്രി പൊതുജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഇനിയെങ്കിലും അല്‍പ്പം ശ്രദ്ധ കാണിക്കണം: പി.കെ ഫിറോസ്

സര്‍ക്കാറിന്റെ കുറ്റകരമായ അനാസ്ഥ ഒരു യുവ ഡോക്ടറുടെ മരണത്തില്‍ കലാശിച്ചുവെന്ന് യൂത്ത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന വാര്‍ത്ത നിരന്തരമായി കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. സര്‍ക്കാര്‍ മുന്‍കരുതലും സുരക്ഷയും കൈക്കൊണ്ടില്ല. കുറ്റകരമായ ഈ അനാസ്ഥ ഒരു യുവ ഡോക്ടറുടെ മരണത്തില്‍ കലാശിച്ചു. അതും അഞ്ച് പോലീസുകാരുടെ സാന്നിധ്യത്തില്‍ അദ്ദേഹം പറഞ്ഞു.

അധ്യാപകന്‍ കൂടിയായ പ്രതി ലഹരി മരുന്നിന് അടിമയായിരുന്നു. ഈ നാട്ടിലെ പൊലീസിനെന്താണ് പണി? പൊലീസ് മന്ത്രി എന്നൊരു മന്ത്രി ശരിക്കും കേരളത്തിലുണ്ടോ? ലഹരി മാഫിയ നാട്ടില്‍ വിഹരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. സ്‌കൂള്‍ കുട്ടികള്‍ക്കു പോലും ലഹരി ലഭ്യമാകുന്നു. പക്ഷെ ഒന്നും ചെയ്യുന്നില്ല.

കൊല്ലപ്പെട്ട ഡോക്ടറെ കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞത് കേട്ടില്ലേ. ഡോക്ടര്‍ക്ക് ആക്രമം തടയാനുള്ള എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നില്ലപോലും. ആരോഗ്യ രംഗം എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാത്ത മന്ത്രിക്കാണ് എക്‌സ്പീരിയന്‍സ് ഇല്ലാത്തത്. ലജ്ജാവഹമായ പ്രസ്താവന നടത്തിയ മന്ത്രി മാപ്പ് പറയണം. നാല് ഡസന്‍ സുരക്ഷാ വണ്ടികള്‍ക്കിടയിലൂടെ ഓടിപ്പായുന്ന മുഖ്യമന്ത്രി പൊതുജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഇനിയെങ്കിലും അല്‍പ്പം ശ്രദ്ധ കാണിക്കണം അദ്ദേഹം കൂട്ടിചേര്‍ത്തു.

webdesk11: