തൃശൂര്‍: ഗെയില്‍ വിരുദ്ധ സമരക്കാരെ വികസന വിരോധികളെന്ന് ആക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഗെയില്‍ സമരക്കാര്‍ക്കെതിരെ രംഗത്തുവന്നത്.

വികസന വിരോധികളുടെ സമരം കാരണം പദ്ധതികള്‍ നിര്‍ത്തി വെക്കുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിനു അന്ത്യമായിരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ആര് എതിര്‍ത്താലും ഗെയ്ല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ ഭാഷയിലാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പിണറായി നിലപാട് വ്യക്തമാക്കിയത്.

ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നാട്ടില്‍ തൊഴില്‍ ലഭിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു.