X

അമേരിക്കൻ വ്യോമമേ​ഖ​ല​യി​ൽ ചൈ​ന​യു​ടെ ചാ​ര ബ​ലൂ​ൺ

​ഷി​ങ്ട​ൺ: ​യു എസ് ആ​കാ​ശ​പ​രി​ധി​യി​ൽപെട്ട ചില ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ ചൈ​ന​യു​ടെ ചാ​ര ബ​ലൂ​ണു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ വ​കു​പ്പ്. വ്യോ​മ​താ​വ​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന യു.​എ​സി​ന്റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല യിലാണ് ബ​ലൂ​ൺ കണ്ടെത്തിയത്.

ഇതേ തുടർന്ന് യു.​എ​സ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ബെയ്ജിങ് സന്ദർശനം മാറ്റിവെച്ചു. പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ബ​ലൂ​ൺ വെ​ടി​വെ​ച്ചി​ടാ​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​നും മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് തീ​രു​മാ​നി​ച്ചു. പി​ന്നീ​ട് ഭൂ​മി​യി​ൽ പ​തി​ച്ചാ​ലു​ണ്ടാ​കു​ന്ന വി​പ​ത്തു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ഴി​വാ​ക്കി.

വി​ഷ​യ​ത്തി​ൽ വ​സ്തു​താ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഫ​ലം വ​രു​ന്ന​തി​നു​മു​മ്പ് അ​നാ​വ​ശ്യ പ്ര​ചാ​ര​ണം ന​ട​ത്തരുതെന്നും ചൈ​ന വ്യ​ക്ത​മാ​ക്കി. ഒ​രു പ​ര​മാ​ധി​കാ​ര രാ​ജ്യ​ത്തി​ന്റെ വ്യോ​മ മേ​ഖ​ല​​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റാ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് മാ​വോ നി​ങ് പ​റ​ഞ്ഞു.

webdesk13: