X
    Categories: gulfNews

ദുബൈയില്‍ വന്‍മയക്കുമരുന്ന് വേട്ട: 28 പേരെ പിടികൂടി

റസാഖ് ഒരുമനയൂര്‍

ദുബൈ: വന്‍മയക്കുമരുന്ന് സംഘത്തെ ദുബൈ പൊലീസ് പിടികൂടി. 32ദശലക്ഷം ദിര്‍ഹമിന്റെ മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇതോടനുബന്ധിച്ചു 28പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നു മയക്കുമരുന്ന് സംഘങ്ങളില്‍നിന്നായി 111 കിലോഗ്രാം മയക്കുമരുന്നാണ് സംഘം കടത്താന്‍ ശ്രമിച്ചത്.
അന്താരാഷ്ട്ര ഫോണ്‍ നമ്പര്‍ വഴി മയക്കുമരുന്ന് പ്രചരിപ്പിക്കുന്ന ഒരാളെയും മയക്കുമരുന്ന് പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച ഒരാളെയും ഹെറോയിനുമായി 23 പേരെയുമാണ് അറസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയ വഴിയുള്ള മയക്കുമരുന്ന് പ്രചരണത്തിന്റെ അപകടത്തെക്കുറിച്ച് ദുബായ് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
സമൂഹത്തെ സംരക്ഷിക്കുന്നതിനും ദുബൈയുടെ പ്രശസ്തി സുരക്ഷിതമായ സ്ഥലമെന്ന നിലയില്‍ നിലനിര്‍ത്തുന്നതിനും ദുബായ് പോലീസ് പ്രതിജ്ഞാബദ്ധരാണെന്ന് പൊലീസ് വ്യക്തമാക്കി.

മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവര്‍ ദുബൈ പൊലീസിനെ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു. എമര്‍ജന്‍സി ഫോണ്‍ നമ്പര്‍ 901

webdesk13: