ഹൈദരബാദ്; തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ്ങിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയെന്നും പോസറ്റീവാണെന്നും താരം ട്വീറ്റ് ചെയ്തു.

‘ആചാര്യ ഷൂട്ടിങ്ങ് പുനരാരംഭിക്കുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ നിര്‍ഭാഗ്യവശാല്‍ രോഗം സ്ഥിരീകരിച്ചു.നിലവില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല.വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകാണ്. കഴിഞ്ഞ കുറച്ച ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കോവിഡ് ഭേദമാകുന്നതോടെ വിവരങ്ങള്‍ അറിയിക്കാം’, നടന്‍ ട്വീറ്റ് ചെയ്തു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ സന്ദര്‍ശിച്ചതിന് തൊട്ടു പിന്നാലയാണ് ചിരഞ്ജീവിക്ക് രോഗം സ്ഥിരീകരിച്ചത്. അക്കിനേനി നാഗാര്‍ജുനയ്‌ക്കൊപ്പമായിരുന്നു ചിരഞ്ജീവി മുഖ്യമന്ത്രിയെ കണ്ടത്. ഇരുവരും മുഖ്യമന്ത്രിയ്ക്ക് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ എത്തിയതായിരുന്നു. 50 ലക്ഷം രൂപയാണ് ഇരുവരും നല്‍കിയത്. മാസ്‌ക് നീക്കം ചെയ്ത് ഇരുവരും മുഖ്യമന്ത്രിക്ക് പണം കൈമാറുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.