X

ന്യൂസിലന്റ് മസ്ജിദിലെ വെടിവെപ്പ്; വിചാരണ ജൂണ്‍ 2ന്; പ്രതിയുടെ അപേക്ഷ തള്ളി കോടതി

ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം ആരാധനാലയങ്ങളില്‍ വെടിവെപ്പ് നടത്തിയ കേസിലെ കേസിന്റെ വിചാരണ സ്ഥലം മാറ്റാനുള്ള പ്രതിയുടെ ശ്രമം തള്ളി കോടതി. പള്ളികളില്‍ ആരാധനക്കായി എത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് 51 പേരെ കൊന്ന കേസിന്റെ പ്രതിയായ ബ്രന്റണ്‍ ടാറന്റ്, കേസ് വിചാരണ നഗരത്തിനു പുറത്തേക്ക് മാറ്റാനായി നല്‍കിയ അപേക്ഷയാണ് കോടതി തള്ളിയത്.

കേസിന്റെ വിചാരണ വടക്കന്‍ ദ്വീപിലെ ഓക്ക്‌ലന്‍ഡിലേക്ക് മാറ്റാന്‍ വേണ്ടിയാണ് ആസ്‌ത്രേലിയക്കാരനായ കൊലപാതകി അപേക്ഷ നല്‍കിയത്. വിഷയത്തില്‍ 10 മിനിറ്റ് ഹിയറിങ് നടത്തിയ കോടതി അപേക്ഷ തള്ളുകയുമായിരുന്നു. അതേസമയ 28 കാരന്റെ വിചാരണ അടുത്ത വര്‍ഷം ജൂണ്‍ 2ന് ആരംഭിക്കുമെന്നും ജഡ്ജി കാമറൂണ്‍ മാന്റര്‍ വ്യക്തമാക്കി. ഓക്‌ലന്റിലെ സുരക്ഷാ ജയിലില്‍ നിന്ന് ഓഡിയോ -വിഷ്വല്‍ ലിങ്ക് വഴിയാണ് പ്രതി കോടതിയില്‍ വിചാരണ നേരിട്ടത്.

കൊല്ലപ്പെട്ടവരുടെ ഇരകളുടെ കുടുംബവും സുഹൃത്തുക്കളും കോടതിമുറിയില്‍ എത്തിയിരുന്നു. ജയില്‍ യൂണിഫോമില്‍ കോടതി മുറിയിലെത്തിയ ടാറന്റ്,അപേക്ഷ തള്ളിതയോടെ ക്ഷുഭിതനായി അട്ടഹസിച്ചെങ്കിലും കോടതി മൈക്രോഫോണ്‍ സൈലന്റാക്കുകയായിരുന്നു.

chandrika: