Connect with us

india

രക്തം കട്ടപിടിക്കുന്നത് കോവിഡ് മാരകമാക്കുന്നതായി വിദഗ്ധര്‍

Published

on

ശ്വാസകോശ പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെടുന്നത് മാത്രമല്ല വൈറസ് ബാധയോടനുബന്ധിച്ച് രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാനിടയാകുന്നതും കോവിഡ്‌രോഗിയുടെ നില ഗുരുതരമാക്കുകയും മരണം വരെ സംഭവിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നതായി വിദഗ്ധര്‍. ആഗോളതലത്തില്‍ കോവിഡ് രോഗികളില്‍ 14-28 ശതമാനം പേരില്‍ ഡീപ് വെയിന്‍ ത്രോംബോസിസ് (ഡി.വി.ടിയും) 2-5 ശതമാനം പേരില്‍ ആര്‍ട്ടേറിയല്‍ ത്രോംബോസിസും കണ്ടുവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ടൈപ്പ്-2 പ്രമേഹരോഗികളില്‍ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നതായി ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയിലെ കാര്‍ഡിയോ-തൊറാസിക് വാസ്‌കുലര്‍ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ അമരീഷ് കുമാര്‍ പറഞ്ഞു. ശരീരത്തില്‍ ആഴത്തില്‍ സ്ഥിതിചെയ്യുന്ന സിരകളിലുണ്ടാകുന്ന രക്തം കട്ടപിടക്കലാണ് ഡിവിടി. ഹൃദയത്തില്‍ നിന്ന് വിവിധ ശരീരഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ആര്‍ട്ടേറിയല്‍ ത്രോംബോസിസ്. കോവിഡും രക്തക്കുഴലുകളിലെ രക്തം കട്ടപിടിക്കലും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി കഴിഞ്ഞ കൊല്ലം നവംബറില്‍ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ത്രോംബോ എംബോളിസം അഥവാ രക്തക്കട്ടകള്‍ രൂപംകൊള്ളുന്നതു മൂലം സിരകളിലും ധമനികളിലും രക്തചംക്രമണം തടസ്സപ്പെട്ട് രോഗികളുടെ ജീവന് ഭീഷണിയാകുന്നതായി ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.

ശ്വാസകോശത്തെ സാരമായി ബാധിക്കുന്ന അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിന്‍ഡ്രോം മൂലമാണ് കോവിഡ് രോഗികള്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതെന്നായിരുന്നു ആദ്യനിഗമനങ്ങള്‍. തുടര്‍പഠനങ്ങളിലാണ് രോഗികളില്‍ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്.
രക്തക്കുഴലുകള്‍ ശരീരത്തിലാകമാനമുള്ളതിനാല്‍ ഏതു ഭാഗത്ത് വേണമെങ്കിലും രക്തക്കട്ടകള്‍ രൂപീകൃതമാകാം. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട 20 മുതല്‍ 30 ശതമാനം വരെ രോഗികളില്‍ ഈ അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. അപൂര്‍വമായി മാത്രം കണ്ടുവരുന്ന രക്തം കട്ടപിടിക്കലാണ് സെറിബ്രല്‍ വെനസ് ത്രോംബോസിസ് (സി.വി.ടി). മസ്തിഷ്‌കത്തിലെ രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുന്ന ഈ അവസ്ഥ കോവിഡ് രോഗികളില്‍ കാണപ്പെടുന്നു. ഇത് കണ്ടുവരുന്ന മുപ്പത് ശതമാനത്തോളം കോവിഡ് രോഗികളും മുപ്പത് വയസ്സിന് താഴെ പ്രായമുള്ളവരാണ്.

അഞ്ച് ലക്ഷം കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലാണ് ദശലക്ഷത്തില്‍ 39 പേര്‍ക്ക് സിവിടി ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുള്ളത്. രക്തം നേര്‍പ്പിക്കാനുള്ള മരുന്ന് നല്‍കുന്നത് നില മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് വാസ്‌കുലര്‍ ആന്‍ഡ് എന്‍ഡോവാസ്‌കുലര്‍ സര്‍ജനായ ഡോക്ടര്‍ അംബരീഷ് സാത്വിക് പറയുന്നു. രക്തം കട്ടപിടിക്കുന്ന അവസ്ഥ എത്രയും പെട്ടെന്ന് തിരിച്ചറിയാനായാല്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങാതെ രോഗിയെ രക്ഷിക്കാനാവും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഹൃദയസംബന്ധിയായ പ്രശ്നങ്ങളുള്ള രോഗികളില്‍ ഇത് കണ്ടെത്തുന്നത് പ്രയാസകരമാണെന്നും അതിനാലാണ് അത്തരം രോഗികളില്‍ കോവിഡ് ഗുരുതരമാകുന്നതെന്നും ഡോക്ടര്‍ അംബരീഷ് പറയുന്നു

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

india

സി.എ.എ: അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷ: മുസ്‌ലിംലീഗ്

തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു

Published

on

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ ​വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരു​മാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.

പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ടു പോവുകയാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് പോകാനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം ഡൽഹിയിലെത്തിയതാണ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബും അടക്കമുള്ള നേതാക്കൾ.

പൗരത്വ നിയമത്തിനെതിരായ കേസിലെ മുഖ്യ ഹരജിക്കാർ എന്ന നിലയിൽ മുസ്‍ലിം ലീഗി​ന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിങ്കളാഴ്ച വൈകീട്ട് കണ്ട് ലീഗ് നേതാക്കൾ അഡ്വ. ഹാരിസ് ബീരാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.

Continue Reading

Trending