X

പൗരത്വ ഭേദഗതി നിയമം; ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരി​ഗണിക്കും

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. വാദത്തിനിടെ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും.

അനധികൃത കുടിയേറ്റക്കാരെ തടയാന്‍ രാജ്യാതിര്‍ത്തികളില്‍ എന്ത് ചെയ്തുവെന്ന കാര്യത്തിലാണ് പ്രധാന മറുപടി നല്‍കുന്നത്. ഇന്ത്യ മടക്കി അയച്ച കുടിയേറ്റക്കാരുടെ എണ്ണം, 1966നും 71നും ഇടയിലുള്ളവരുടെ പരിഗണനാ അടിസ്ഥാനം തുടങ്ങിയ കാര്യങ്ങളിലും വിശദീകരണം നല്‍കും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുക. പൗരത്വ ഭേദഗതി നിയമം മോദി സർക്കാർ നടപ്പാക്കുമെന്നും ആർക്കും അതിൽ നിന്ന് തടയാൻ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

webdesk14: