തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ മതിലിന്റെ ഉയരം പുറത്തു നിന്നു കാകണാത്ത വിധം വര്‍ധിപ്പിക്കുന്നു. ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായാണ് മതിലിന്റെ ഉയരം കൂട്ടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പൊലീസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം പൊലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ്ഹൗസ് ഗേറ്റിനു സമീപത്തെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള നീക്കം. ക്ലിഫ് ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയായി കൂട്ടിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ജംക്ഷനില്‍നിന്നു ക്ലിഫ് ഹൗസ് റോഡിലേക്ക് യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടുകയുള്ളൂ.

മതിലിന്റെ ഉയരം വര്‍ധിപ്പിക്കുന്നതിനു പുറമെ മുകളില്‍ മുള്ളുവേലി കൂടി സ്ഥാപിക്കാന്‍ പൊലീസ് പറയുന്നു. നിലവില്‍ പുറത്തു നിന്ന് നോക്കുന്ന ഒരാള്‍ക്ക്  എളുപ്പത്തില്‍ ക്ലിഫ് ഹൗസ് കാണാന്‍ കഴിയും. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ നീക്കം.