X

27 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; സിഎം രവീന്ദ്രനില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാംദിവസവും ചോദ്യം ചെയ്തു. രണ്ടാം ദിവസം 13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു. ഇതോടെ രണ്ടു ദിവസങ്ങളിലായി 27 മണിക്കൂര്‍ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ ലഭിച്ചതെന്നാണ് വിവരം. ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം രവീന്ദ്രനോട് തിങ്കളാഴ്ച വീണ്ടും അന്വേഷണ സംഘം നിര്‍ദ്ദേശിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍ മൂന്ന് തവണ അദ്ദേഹം ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറി. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ ഇടപാടുകളിലും തനിക്ക് ബന്ധമില്ലെന്നും സ്വപ്നയടക്കമുള്ളവരുമായി ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് രവീന്ദ്രന്‍ ഇ.ഡിയോട് അവര്‍ത്തിച്ചത്. എന്നാല്‍ രവീന്ദ്രനെ കൂടുതല്‍ വിശ്വാസത്തിലെടുക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

സാമ്പത്തിക ഇടപാടുകളെയും വിദേശയാത്രകളെയും അടിസ്ഥാനമാക്കി വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് രവീന്ദ്രന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതടക്കം രവീന്ദ്രനു പങ്കുള്ള കേസുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ കോടതിയെ ധരിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

web desk 1: