Connect with us

kerala

27 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; സിഎം രവീന്ദ്രനില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

രണ്ടു ദിവസങ്ങളിലായി 27 മണിക്കൂര്‍ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ ലഭിച്ചതെന്നാണ് വിവരം

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാംദിവസവും ചോദ്യം ചെയ്തു. രണ്ടാം ദിവസം 13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു. ഇതോടെ രണ്ടു ദിവസങ്ങളിലായി 27 മണിക്കൂര്‍ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ ലഭിച്ചതെന്നാണ് വിവരം. ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം രവീന്ദ്രനോട് തിങ്കളാഴ്ച വീണ്ടും അന്വേഷണ സംഘം നിര്‍ദ്ദേശിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍ മൂന്ന് തവണ അദ്ദേഹം ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറി. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ ഇടപാടുകളിലും തനിക്ക് ബന്ധമില്ലെന്നും സ്വപ്നയടക്കമുള്ളവരുമായി ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് രവീന്ദ്രന്‍ ഇ.ഡിയോട് അവര്‍ത്തിച്ചത്. എന്നാല്‍ രവീന്ദ്രനെ കൂടുതല്‍ വിശ്വാസത്തിലെടുക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

സാമ്പത്തിക ഇടപാടുകളെയും വിദേശയാത്രകളെയും അടിസ്ഥാനമാക്കി വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് രവീന്ദ്രന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതടക്കം രവീന്ദ്രനു പങ്കുള്ള കേസുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ കോടതിയെ ധരിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സുരക്ഷ വീഴ്ച്ച; അഞ്ചര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി

സോളാര്‍ പ്ലാന്റിന്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്.

Published

on

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങള്‍ മോഷണം പോയി. സോളാര്‍ പ്ലാന്റിന്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്. 300 ബാറ്ററികളില്‍ നിന്നാണ് ഇത്തരത്തില്‍ മോഷണം നടന്നിട്ടുള്ളത്.

ജയില്‍ വളപ്പിലെ പവര്‍ ലോണ്‍ട്രി യൂണിറ്റ് കെട്ടിടത്തില്‍ ആണ് മോഷണം നടന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയാണ് മോഷണം നടന്നതെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പൊലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നു. സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്.

മൂന്നുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസ് ഇതുവരെയും പുറംലോകം അറിഞ്ഞിരുന്നില്ല. അന്വേഷണം തുടരുന്നതായി പൂജപ്പുര പൊലീസ് അറിയിച്ചു.

Continue Reading

kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ ആക്രമിച്ചു

കൂട് കഴുകുന്നതിനിടെയാണ് സംഭവം.

Published

on

തിരുവനന്തപുരം മൃഗശാലയിലെ കടുവ ജീവനക്കാരനെ ആക്രമിച്ചു. മൃഗശാലയിലെ സൂപ്പര്‍വൈസറായ രാമചന്ദ്രന്റെ തലക്ക് പരിക്കേറ്റു. കൂട് കഴുകുന്നതിനിടെയാണ് സംഭവം. രാമചന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. എല്ലാ ദിവസവും സൂപ്പര്‍വൈസര്‍മാരാണ് കൂട് കഴുകാറുള്ളത്. ഇതുവരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്.

Continue Reading

kerala

എം.ഡി. എം.എ യുമായി രണ്ട് പേർ പിടിയിൽ

പാണ്ടിക്കാട് സ്വദേശികളായ രണ്ട് പേരെയാണ് വണ്ടൂരിൽ വെച്ച് ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്.

Published

on

വണ്ടൂർ:വിൽപ്പനക്കായി കൊണ്ട് പോകുന്നതിനിടെ എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ. പാണ്ടിക്കാട് സ്വദേശികളായ രണ്ട് പേരെയാണ് വണ്ടൂരിൽ വെച്ച് ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം.

മുപ്പത് വയസ്സുകാരനായ പാണ്ടിക്കാട് ഒറവമ്പുറം കുന്നുമ്മൽ ഷഹനുൽ ഫർഷാദ്, ഇരുപത് വയസ്സുകാരനായ അരിക്കണ്ടംപാക്ക് കണ്ണൻചെത്ത് ശാഹുൽ ഹമീദ് എന്നിവരെയാണ് വണ്ടൂർ പോലീസും, ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. വണ്ടൂർ ടൗണിലും പരിസരങ്ങളിലും കാറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് എം.ഡി. എം.എ. എത്തിച്ചു കൊടുക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. രാത്രി എട്ടു മണിക്ക് വണ്ടൂർ പുളിക്കലിൽ ഇവർ കാറുമായി നിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചാണ് ഡാൻസാഫ് സംഘം എത്തിയത്. ഇതോടെ ഡാൻസാഫ് സംഘത്തിന്റെ വാഹനത്തിൽ ഇവർ സഞ്ചരിക്കുകയായിരുന്ന കാർ ഇടിച്ച് കടന്നു കളയാനുള്ള ശ്രമവും ഉണ്ടായി.

തുടർന്ന് അൽപ്പം സാഹസിക്കപ്പെട്ടാണ് പോലീസ് ഇവരെ കീഴടക്കിയത്. 1.84 ഗ്രാം എം ഡി എം എ, ഇലക്ട്രോണിക്ക് ത്രാസ്സുകൾ, എം.ഡി. എം.എ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് പൈപ്പ് എന്നിവയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി സെൻ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നത്. പിടിയിലായ ഷഹനുൽ ഫർഷാദിന് മഞ്ചേരി പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിന് 2 കേസ്സുണ്ട്. വണ്ടൂർ പോലീസ് സബ് ഇൻസ്‌പെക്ടർ എം ആർ സജി, സിപിഒ കെ പി വിനേഷ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Continue Reading

Trending