kerala
‘ക്ലിഫ് ഹൗസിലെ മുറികളുടെ എണ്ണമല്ല അറിയേണ്ടത്, ഇഡിയുടെ നോട്ടീസ് കിട്ടിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം’: മാത്യു കുഴല്‍ നാടന്‍
മുഖ്യമന്ത്രിയുടെ മകന് വിവേക് കിരണിനുള്ള ഇ ഡി നോട്ടീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിണറായി വിജയന്റെ മറുപടി വിചിത്രമെന്ന് മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ.
മുഖ്യമന്ത്രിയുടെ മകന് വിവേക് കിരണിനുള്ള ഇ ഡി നോട്ടീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിണറായി വിജയന്റെ മറുപടി വിചിത്രമെന്ന് മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ. വിവേകിന് നോട്ടീസ് അയച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും ഇല്ലെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കണമെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. ക്ലിഫ് ഹൗസിലെ മുറികളുടെ എണ്ണമല്ല കേരളത്തിന് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മകന് ഇഡി സമന്‍സ് അയച്ചത് ഏത് കേസിലാണെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു. വൈകാരികമായി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും സതീശന് പറഞ്ഞു. മകന് സമന്‍സ് ലഭിച്ചോ എന്നതില്‍ മുഖ്യമന്ത്രി ഇന്നലെ നടത്തിയ വൈകാരിക പ്രതികരണത്തെ പരിഹസിച്ചാണ് പ്രതിപക്ഷനേതാവ് കടന്നാക്രമിച്ചത്
ഇതിനിടെ മുഖ്യമന്ത്രി അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ ഇ ഡി സമന്‍സ് അയച്ചെന്ന് താന്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് എം എ ബേബി വീണ്ടും ന്യായീകരിച്ചു. അതേസമയം, സമന്‍സിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് എ കെ ബാലന് ക്ഷുഭിതനായാണ് പ്രതികരിച്ചത്.
kerala
2010ല്‍ യുഡിഎഫിന്റെ മികച്ച വിജയം കേരളം കണ്ടു, ഇത്തവണ അതിലേറെ പ്രതീക്ഷ: സണ്ണി ജോസഫ്
തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മിഷന് 2025 പ്രഖ്യാപിക്കുകയും സ്ഥാനാര്‍ഥികളെ തീരുമാനിച്ച് ചിട്ടയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്തെന്ന് സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പൂര്‍ണ സജ്ജമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മിഷന് 2025 പ്രഖ്യാപിക്കുകയും സ്ഥാനാര്‍ഥികളെ തീരുമാനിച്ച് ചിട്ടയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്തെന്ന് സണ്ണി ജോസഫ് പറഞ്ഞു. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മികച്ച വിജയം കേരളം കണ്ടതാണെന്നും ഇത്തവണ അതിനേക്കാള്‍ മിന്നുന്ന വിജയം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
നേരത്തെ തന്നെ വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിച്ച് വിപുലമായ കുടുംബ സംഗമങ്ങള്‍ ഉള്‍പ്പെടെ നടത്തിയെന്നും ഭവന സന്ദര്‍ശനം നടത്തി വോട്ടര്‍മാരെ നേരില്‍ക്കണ്ട് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഭരണപരാജയങ്ങള്‍ വിശദീകരിക്കാനായെന്നും സണ്ണി ജോസഫ് പറഞ്ഞു. വാര്‍ഡ് കമ്മിറ്റികള്‍ക്ക് നല്ല സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിന് പൂര്‍ണ അധികാരം നല്കി. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ പി വി അന്‍വറിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറച്ച സര്‍ക്കാരാണിതെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഫണ്ട് പോലും വെട്ടിക്കുറിച്ചെന്നും പണമില്ലാതെ തദ്ദേശ സ്ഥാപനങ്ങളും നട്ടം തിരിയുകയാണെന്നും സണ്ണി പറഞ്ഞു.
എന്നാല്‍ ക്ഷേമപെന്ഷന് വര്‍ധന ഇപ്പോള്‍ നടപ്പിലാക്കുന്നത് ഇലക്ഷന് സ്റ്റണ്ട് മാത്രമാണെന്നും പ്രതിസന്ധികളിലും സര്‍ക്കാരിന്റെ ആഡംബരത്തിന് കുറവില്ലെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
kerala
കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള 22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 22 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിന്റെ അഴിമതിക്കും കൊള്ളയ്ക്കും ദുര്‍ഭരണത്തിനുമെതിരെ കോഴിക്കോട്ടെ ജനങ്ങള്‍ വിധിയെഴുതുമെന്ന് ഉറപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും യുഡിഎഫ് പ്രവര്‍ത്തകരെല്ലാം വളരെ ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലങ്ങോളമിങ്ങോളം യുഡിഎഫ് തരംഗം അലയടിക്കുകയാണെന്നും കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് വിജയിക്കുമെന്നും കോണ്‍ഗ്രസിന് നല്ല മേയര്‍ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
kerala
തൊടുപുഴയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു
. കരുപ്പാറ മധുരറ്റം സ്വദേശി സോജി സോജന് (20) ആണ് മരിച്ചത്.
തൊടുപുഴ: തൊടുപുഴ കുന്നം കവലയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 കാരന് ദാരുണാന്ത്യം. കരുപ്പാറ മധുരറ്റം സ്വദേശി സോജി സോജന് (20) ആണ് മരിച്ചത്. അപകടം ഞായറാഴ്ച രാത്രി ഏകദേശം എട്ട് മണിയോടെ സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ സോജിയെ ഉടന്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലപ്രദമായില്ല. തിങ്കളാഴ്ച രാവിലെ മരിച്ചു. അച്ഛന് സോജന്, അമ്മ അല്‍ഫോന്‍സ, സഹോദരിമാര്‍ സോനാ, സോനു, സോമി എന്നിവരാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
kerala17 hours agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
india3 days agoഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു, ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി
-
india3 days agoപ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്
-
entertainment2 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
EDUCATION3 days agoപത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ, യുഎഇയിൽ പരീക്ഷ നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പിൽ മതം നോക്കി സ്ഥാനാർഥികളെ നിർത്താൻ ബിജെപി
-
kerala3 days agoപത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; വെട്ടിയത് ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം

