X
    Categories: keralaNews

ധൂര്‍ത്തും ആര്‍ഭാടവുമായി സഹകരണ എക്‌സ്‌പോ; സഹകരണ വകുപ്പ് പ്രവര്‍ത്തനം നിശ്ചലം

അനീഷ് ചാലിയാര്‍
കോഴിക്കോട്‌

രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം നൂറ്ദിന പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് നടത്തുന്ന എക്‌സ്‌പോ ധൂര്‍ത്തും ആര്‍ഭാടവുമാകുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ 18ന് തുടങ്ങിയ എക്‌സ്‌പോ 25 വരെയാണ് നടക്കുന്നത്. ഈ എക്‌സ്‌പോയുടെ പേരില്‍ കഴിഞ്ഞ മാര്‍ച്ച് അവസാനം മുതല്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ പ്രവര്‍ത്തനം ഭാഗികമായിരുന്നു.

കഴിഞ്ഞ ദിവസം മുതല്‍ സഹകരണ വകുപ്പ് മന്ത്രിയും ഓഫീസും അടക്കം പൂര്‍ണമായും എക്‌സപോയിലാണ്. സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ രജിസ്ട്രാര്‍, 14 ജില്ലകളുടെ ജോയിന്റ് രജിസ്ട്രാര്‍മാര്‍, അസിറ്റന്റ് രജിസ്ട്രാര്‍മാര്‍, സഹകരണ ഓഡിറ്റിംഗ് വിഭാഗം തലവന്‍മാര്‍ തുടങ്ങി ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൈപറ്റുന്ന പതിനായിരത്തോളം ജീവനക്കാര്‍ ഒരു എക്‌സ്‌പോയുടെ നടത്തിപ്പിനായി മറ്റെല്ലാം ജോലികളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇതോടെ സഹരകരണ മേഖല പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലാണ്. ഇത് കോടികളുടെ നഷ്ടത്തിനിടയാക്കുമെന്ന് സഹകരണ മേഖലയില്ലുള്ളവര്‍വ്യക്തമാക്കുന്നു. സാമ്പത്തിക വര്‍ഷാവസനത്തോടെയുള്ള ഓഡിറ്റിങും തുടര്‍ പ്രവര്‍ത്തനങ്ങളും സാമ്പത്തിക വാര്‍ഷാരംഭത്തില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങളും ഉള്‍പ്പടെ നിശ്ചലമായിരിക്കുകയാണ്. എക്‌സപോ കഴിഞ്ഞാലും വകുപ്പിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലെത്താന്‍ ദിവസങ്ങളെടുക്കും.

എക്‌സോപോയുടെ പേരില്‍ സംഘങ്ങളില്‍ നിന്ന് നിര്‍ബന്ധിത പിരിവും

സഹകരണ വകുപ്പിന് കീഴിലുള്ള എല്ലാ സംഘങ്ങള്‍ക്കും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കാല്ലാതെയുള്ള ചെലവുകള്‍ക്ക് ഓരോ തലത്തിനനുസരിച്ച് അസി. രജിസ്ട്രാര്‍ മുതല്‍ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ വരെയുള്ള ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ചട്ടം.

ഇതെല്ലാം കാറ്റില്‍പറത്തി ഒരോ സഹകരണ സംഘത്തില്‍ നിന്നും 5000 രൂപ വീതം 12000 ത്തിലധികം സംഘങ്ങളില്‍ നിന്ന് സഹകരണ വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. 300 ഓളം സ്റ്റാള്‍ സൗകാര്യം ഒരുക്കാനും സ്റ്റാള്‍ വാടകയും പേരില്‍ സംഘത്തില്‍ നിന്ന് 5 ലക്ഷം രൂപയോളമാണ് നല്‍കുന്നത്. എക്‌സ്‌പോ പരസ്യം, മറ്റു അനുബന്ധ ചെലവിലേക്കും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ അനുവദിച്ച് നല്‍കിയിരിക്കുന്നു. സര്‍ക്കാര്‍ ആഘോഷത്തിനപ്പുറം പൊതുജനങ്ങള്‍ക്കോ സംഘങ്ങള്‍ക്കോ ഉപകാരപ്രദമല്ലാത്ത എക്‌സ്‌പോയുടെ പേരില്‍ ധൂര്‍ത്തിനും ആര്‍ഭാടത്തിനുമാണ് സഹകരണ വകുപ്പ് കളമൊരുക്കുന്നത്.

ആളെക്കൂട്ടാന്‍ നെട്ടോട്ടമോടി ഉദ്യോഗസ്ഥര്‍

സഹകരണ വകുപ്പിലെ ഉന്ന ഉദ്യോഗസ്ഥരടക്കം എക്‌സോപക്ക് ആളെക്കൂട്ടാനുള്ള നെട്ടോട്ടത്തിലാണ്. സെമിനാര്‍ വജയിപ്പിക്കാന്‍ സംഘങ്ങളെ ഭീക്ഷണ പെടുത്തി രജിസ്‌ട്രേഷന്‍ നടത്തുകയാണ് ഉദ്യോഗസ്ഥര്‍. ഓരോ പ്രാഥമിക സംഘങ്ങളില്‍ നിന്നും ഡയറക്ടര്‍മാരും ഉദ്യോഗസ്ഥരും ഉള്‍പ്പടെ മൂന്ന് പേര്‍ വീതം പങ്കെടുക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശം .

യു.ഡി.എഫ് സഹകാരികളെ അവഗണിച്ച് പാര്‍ട്ടി എക്‌സ്‌പോ

എക്‌സ്‌പോയുടെ ഭാഗമായി നടക്കുന്ന സെമിനാറുകളില്‍ യു.ഡി.എഫ്. പ്രമുഖ സഹകാരികളെയും സംഘങ്ങളുടെ പ്രസിഡന്റുമായവരെയും പൂര്‍ണമായി അവഗണിച്ച് പാര്‍ട്ടി പരിപാടിയാക്കുയാണ് സഹകരണ വകുപ്പ്. മലപ്പുറം ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് യു.എ ലത്തീഫ് എം.എല്‍.എ. എന്നിവരെ ഉള്‍പ്പെടെ സഹകാരികളെയും പ്രതിപക്ഷ നേതാക്കളെയും അവഗണിച്ചാണ് സഹകരണ വകുപ്പ് എക്‌സ്‌പോ നടത്തുന്നത്. സെമിനാറിലേക്ക് അഞ്ചോളം വരുന്ന പ്രതിപക്ഷ സഹകാരികളെ മാത്രമാണ് പ്രതിനിധികളായെങ്കിലും വിളിച്ചിട്ടുള്ളത്.

Chandrika Web: