ഇന്‍ഡോര്‍: പട്ടാപകല്‍ ബസില്‍ നിന്ന് വലിച്ചിറക്കി പെണ്‍കുട്ടിയെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ റെവ ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്ന ആദിവാസി പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 23കാരനായ ശിവേന്ദ്ര സിങ് പരിഹാരാണ് കൃത്യം നടത്തിയത്. പെണ്‍കുട്ടിയുടെ അടുത്തിരുന്ന ഇയാള്‍ ശല്യം ചെയ്തതിനെ തുടര്‍ന്ന് സഹയാത്രികര്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് രണ്ട് പേരെയും വേറെ സീറ്റിലേക്ക് മാറ്റിയിരുന്നു. ഇതില്‍ കോപിതനായ ശിവേന്ദ്ര സിങ് ഡ്രൈവറോട് ബസ് നിറുത്താനാവശ്യപ്പെടുകയും ബസില്‍വെച്ച് കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു. ആരെങ്കില്‍ രക്ഷക്കെത്തിയാല്‍ ബസ് കത്തിക്കുമെന്ന ഭീഷണിയും മുഴക്കി. തുടര്‍ന്നാണ് സിങ് പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിഴച്ച് കുത്തിയത്. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.