X

ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപണം; യുവാവിനെതിരെ പൊലീസിന്റെ അഴിഞ്ഞാട്ടം

ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ചു പിടികൂടിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. റിങ്കു പാണ്ഡെ എന്ന യുവാവിനെയാണ് പൊലീസുകാര്‍ ക്രൂരമര്‍ദ്ദിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യം പുറത്തറിഞ്ഞത്.

രണ്ടു പൊലീസുകാര്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കുകയും അസഭ്യം പറഞ്ഞു റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണു പ്രചരിച്ചത്. യുവാവിനെ മര്‍ദിക്കുന്നതു ഭയത്തോടെ നോക്കിനില്‍ക്കുന്ന ബന്ധുവായ കുഞ്ഞിനെയും ദൃശ്യത്തില്‍ കാണാം. പൊലീസ് അതിക്രമത്തില്‍ ഈ കുഞ്ഞിനും പരുക്കേറ്റു. ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ചു നടുറോഡില്‍ വച്ച് പൊലീസ് മര്‍ദിക്കുകയായിരുന്നെന്നു യുവാവിന്റെ കുടുംബം പറഞ്ഞു. നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ജയിലിലടയ്ക്കണമെന്നും നടുറോഡിലിട്ടു മര്‍ദിക്കുകയല്ല വേണ്ടതെന്നും യുവാവ് പൊലീസിനോടു പറയുന്നതു കേള്‍ക്കാം. സംഭവത്തില്‍ പൊലീസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

web desk 3: