തിരുവനന്തപുരം: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ പി.സി ജോര്‍ജ്ജിനെതിരെ പൊലീസില്‍ പരാതി നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്.

പീഡന പരാതി വാര്‍ത്തയായതോടെയാണ് ഇരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് വാര്‍ത്താസമ്മേളനത്തിനിടെ പി.സി ജോര്‍ജ്ജ് അധിക്ഷേപിച്ചത്.

കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിനാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. പി.സി ജോര്‍ജ്ജിനെതിരായ പരാതി ബിഷപ്പിനെതിരെ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിക്ക് കൈമാറി.